ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയിൽ ഒമ്പത് വിഭാഗങ്ങളിലായി 79 വള്ളം മാറ്റുരയ്‌ക്കും. അവസാന ദിവസമായ വ്യാഴാഴ്‌ച 23 വള്ളം രജിസ്‌റ്റർചെയ്‌തു. ചുണ്ടൻ വിഭാഗത്തിൽ 22 വള്ളമുണ്ട്. ചുരുളൻ മൂന്ന്, ഇരുട്ടുകുത്തി എ അഞ്ച്, ഇരുട്ടുകുത്തി ബി- 16, ഇരുട്ടുകുത്തി സി- 13, വെപ്പ് എ- ഒമ്പത്, വെപ്പ് ബി അഞ്ച്, തെക്കനോടി തറ- മൂന്ന്, തെക്കനോടി കെട്ട് മൂന്ന് എന്നിങ്ങനെയാണ് മറ്റ് വള്ളങ്ങളുടെ എണ്ണം.
രജിസ്‌റ്റർ ചെയ്‌ത ചുണ്ടൻ വള്ളം, ക്ലബ്ബിന്റെ പേര് ക്രമത്തിൽ
ആലപ്പാടൻ പുത്തൻ (ടൗൺ ബോട്ട് ക്ലബ് കുട്ടനാട്), ജവഹർ തായങ്കരി (സമുദ്ര ബോട്ട് ക്ലബ് കുമകരം), ചമ്പക്കുളം 2 (ലയൺസ് ബോട്ട് ക്ലബ് കുട്ടനാട്), വെള്ളംകുളങ്ങര (സെന്റ് ജോർജ് ബോട്ട് ക്ലബ് തെക്കേക്കര), കാരിച്ചാൽ (യുബിസി കൈനകരി), കരുവാറ്റ (കരുവാറ്റ ജലോത്സവ സമിതി), സെന്റ് ജോർജ് (ടൗൺ ബോട്ട് ക്ലബ് ആലപ്പുഴ), ആയാപറമ്പ് പാണ്ടി (കെബിസിഎസ്ബിസി കുമരകം), നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ് തിരുവല്ല), ചെറുതന (ഫ്രീഡം ബോട്ട് ക്ലബ് കൊല്ലം), കരുവാറ്റ ശ്രീവിനായകൻ (സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ് മങ്കൊമ്പ്), ആനാരി (വില്ലേജ് ബോട്ട് ക്ലബ് കൈനകരി), ശ്രീമഹാദേവൻ (യുബിസി വേണാട്ടുകാട് ചതുർഥ്യാകരി), ചമ്പക്കുളം (പൊലീസ് ബോട്ട് ക്ലബ് ആലപ്പുഴ), പായിപ്പാടൻ (വേമ്പനാട് ബോട്ട് ക്ലബ് കുമരകം), വലിയ ദിവാൻജി (വലിയ ദിവാൻജി ബോട്ട് ക്ലബ്), നടുഭാഗം(എൻസിഡിസി ബോട്ട് ക്ലബ് കുമകരം), നടുവിലേപ്പറമ്പൻ കുമരകം (എൻസിഡിസി ബോട്ട് ക്ലബ് കുമകരം), വീയപുരം (പുന്നമട ബോട്ട് ക്ലബ്), മാഹേദവികാട് കാട്ടിൽതെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), സെന്റ് പയസ് ടെൻത് (കുമരകം ടൗൺ ബോട്ട് ക്ലബ്), ദേവാസ് (വില്ലേജ് ബോട്ട് ക്ലബ്).