November 22, 2024

Login to your account

Username *
Password *
Remember Me

അപകടങ്ങളില്‍ രക്ഷകരാകാന്‍ ചുമട്ടുതൊഴിലാളികള്‍; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു

തിരുവനന്തപുരം: അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ സന്നദ്ധ സംഘടന സജ്ജമാക്കുന്നത്. സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250 പേരെയുമാണ് റെഡ് ബ്രിഗേഡില്‍ അംഗങ്ങളാക്കുക.റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കും തീപൊള്ളലേല്‍ക്കുന്നവര്‍ക്കും അടിയന്തര പരിചരണം നല്‍കാനുള്ള പരിശീലനം ഐഎംഎയുടെ നേതൃത്വത്തില്‍ ഇതിനോടകം നല്‍കി കഴിഞ്ഞു.

തിരുവന്തപുരം ജില്ലയില്‍ മാത്രമായി 3,000 പേരടങ്ങുന്ന സേന രൂപീകരിക്കാനാണ് സംഘടനയുടെ ലക്ഷ്യം. ഇതിനായി ആരോഗ്യവാന്മാരും സേവാമനസ്‌കരുമായ 45 വയസില്‍ താഴെ മാത്രം പ്രായമുള്ള തൊഴിലാളികളെയാണ് തെരഞ്ഞടുക്കുക. തലസ്ഥാനത്തെ സേനക്ക് ‘ബ്ലൂ ബ്രിഗേഡ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരും പൊതു ഇടങ്ങളില്‍ നിരന്തരമുള്ളവരുമായ തൊഴിലാളികള്‍ക്ക് അപകട സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രഥമശുശ്രൂഷയിലും പ്രത്യേക പരിശീലനം നല്‍കി വരികയാണ്. അഗ്‌നിരക്ഷാസേന, ഐഎംഎ, ദുരന്തനിവാരണ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് തൊഴിലാളികള്‍ക്ക് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.