June 15, 2026

Login to your account

Username *
Password *
Remember Me

ഹർ ഘർ തിരംഗ: ദേശീയപതാക വിതരണം തുടങ്ങി

ഹർ ഘർ തിരംഗ - ദേശീയ പതാകയുടെ ജില്ലാതല വിതരണ ഉദ്ഘാടനം - സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച സ്റ്റാൻഡീസുകളുടെ അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു ഹർ ഘർ തിരംഗ - ദേശീയ പതാകയുടെ ജില്ലാതല വിതരണ ഉദ്ഘാടനം - സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച സ്റ്റാൻഡീസുകളുടെ അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
തിരുവനന്തപുരം: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗയ്ക്കായുള്ള ദേശീയപതാകകളുടെ ജില്ലാതല വിതരണം ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കളക്ടർ ജെറോമിക് ജോർജ് അദ്ധ്യക്ഷത വഹിച്ചു.പതാകയുടെ നിർമ്മാണ ചുമതലയുള്ള കുടുംബശ്രീ ഭാരവാഹികളിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പതാകകൾ ഏറ്റുവാങ്ങി.

പ്രധാന വകുപ്പുകളിലെ ജില്ലാ ഓഫീസർമാർക്ക് കളക്ടർ പതാകകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്, എ.ഡി.എം അനിൽ ജോസ്,വിവിധ വകുപ്പുകളിലെ ജീവനക്കാർ പങ്കെടുത്തു.

'ഹർ ഘർ തിരംഗ' പ്രചരണാർത്ഥം സിവിൽ സ്റ്റേഷൻ, ഇൻഫർമേഷൻ ഓഫീസ് പരിസരങ്ങളിൽ സ്ഥാപിച്ച 'സ്റ്റാൻഡീസി'ന്റെ അനാച്ഛാദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി.സുരേഷ്‌കുമാർ,കളക്ടർ ജെറോമിക് ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 74 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...