വയനാട് : വിനോദ സഞ്ചാരികൾക്കായി വയനാട് ജില്ലയിൽ കെ.എസ്.ആർടിസി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുക.
വൈകുന്നേരം 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ഒരാളിൽ നിന്ന് 300 രൂപയാണ് ടിക്കറ്റ് നിരക്ക്. രാത്രികാല യാത്ര പ്രിയറീ കൂടി ലക്ഷ്യമിട്ടുള്ളതാണ് സർവീസ്. ബത്തേരി ഡിപ്പോയിൽ നിന്നു തുടങ്ങുന്ന യാത്ര പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരത്തിലാണ്. ചുരുങ്ങിയ ചിലവിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനായി ബഡ്ജറ്റ് ടൂറിസം സെൽ സ്ലീപ്പർ ബസുകളും സജ്ജമാക്കി.
ആധുനിക സൗകര്യങ്ങളോടു കൂടിയ എസി ഡോർമെറ്ററികളാണ് സ്ലീപ്പർ ബസ്സിലുള്ളത്. സഞ്ചാരികൾക്ക് 150 രൂപ നിരക്കിൽ സ്ലീപ്പർ ബസ് ഉപയോഗിക്കാം. ഇത്തരത്തിൽ ബത്തേരി ഡിപ്പോയിൽ മൂന്ന് ബസ്സുകളാണ് സർവീസ് നടത്താൻ തയ്യാറാകുന്നത്.