November 25, 2024

Login to your account

Username *
Password *
Remember Me

കേരള നിയമ സഭയുടെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക ; സ്പീക്കര്‍ എം.ബി.രാജേഷ്

The functioning of the Kerala Legislative Assembly is a model for the country; Speaker MBRajesh The functioning of the Kerala Legislative Assembly is a model for the country; Speaker MBRajesh
തിരുവനന്തപുരം: കേരള നിയമ സഭയുടെ പ്രവര്‍ത്തനം രാജ്യത്തിന് എക്കാലവും മാതൃകയായിട്ടെയുള്ളൂവെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന മുന്‍ സാമാജികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനത്തെ എംഎല്‍എമാര്‍ മറ്റൊരു സംസ്ഥാനത്ത് തടവില്‍ കഴിയുകയും അതില്‍നിന്ന് ചിലര്‍ ചാടിപ്പോകുകയും ചെയ്തെന്ന അപമാനകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാജ്യത്തിന്റെ സ്ഥിതി ഇതായിരിക്കെ കേരളത്തിലെ എംഎല്‍എമാര്‍ ഒരുകാലത്തും വില്‍പ്പനച്ചരക്കായിട്ടില്ല എന്നത് അഭിമാനകരമാണ്.കേരള നിയമസഭ രാജ്യത്തിനാകെ മാതൃകയാണ്. കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസം ചേര്‍ന്ന നിയമസഭ കേരളത്തിലേതാണ്. കോവിഡ് കാലത്തും 64 ദിവസമാണ് സഭ സമ്മേളിച്ചത്. എന്നാല്‍, രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളെന്നു പറയുന്നവ എട്ടും പതിനൊന്നും പതിനേഴും ദിവസം മാത്രമാണ് സഭ ചേര്‍ന്നത്, നയപ്രഖ്യാപനത്തിനും ബജറ്റ് പാസാക്കാനും മാത്രമായിരുന്നു അത്.കഴിഞ്ഞ ഒക്ടോബറില്‍ നിയമനിര്‍മാണത്തിനുമാത്രം 24 ദിവസം സഭ ചേര്‍ന്നു. 35 ബില്‍ പാസാക്കി. എണ്ണായിരത്തിലധികം ഭേദഗതിയാണ് വന്നത്. നമ്മുടെ എംഎല്‍എമാര്‍ നിയമനിര്‍മാണത്തെ കുറ്റമറ്റതാക്കാന്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ഇത് വ്യക്തമാക്കുന്നത്. കോവിഡ് കാലത്ത് സഭാസമിതികള്‍ ഓണ്‍ലൈനായി ചേര്‍ന്ന രാജ്യത്തെ ആദ്യ സംസ്ഥാനവും കേരളമാണ്. സാധാരണക്കാര്‍ ജനപ്രതിനിധികളായി എത്തുന്നത് കൂടുതലും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ കോടീശ്വരന്മാരും ശതകോടീശ്വരന്മാരും എത്തുമ്പോഴാണിത്. ആധുനിക കേരളത്തിന്റെ നിര്‍മിതിയില്‍ വലിയ സംഭാവന നല്‍കിയവരാണ് മുന്‍ സാമാജികരെന്നും സ്പീക്കര്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.