May 21, 2025

Login to your account

Username *
Password *
Remember Me

അന്താരാഷ്ട്ര യോഗാദിനം: ടെക്‌നോപാര്‍ക്കില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു

International Yoga Day: Yoga training was organized at Technopark International Yoga Day: Yoga training was organized at Technopark
തിരുവനന്തപുരം: മാനസമാധാനത്തിനും ആരോഗ്യത്തിനും യോഗ എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ടെക്‌നോപാര്‍ക്കില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. ടെക്‌നോപാര്‍ക്ക് ഭവാനി ബില്‍ഡിങ്ങില്‍ രാവിലെ 8.45 മുതല്‍ 10.00 വരെ നടന്ന പരിപാടിയ്ക്ക് സഹൃദയ ആത്മ യോഗ അക്കാദമി പ്രതിനിധികളായ ഫാദര്‍ ജോസഫ്, രാജലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. ടെക്‌നോപാര്‍ക്കിന്റെയും ജിടെക്കിന്റെയും സംയുക്ത കൂട്ടായ്മയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടെക്‌നോപാര്‍ക്കിലെ സോഫ്റ്റ്‌നോഷന്‍സ് ടെക്‌നോളജീസ്, ടാറ്റ എലക്‌സി, ഇ.വൈ, എ.ആര്‍.എസ് ട്രാഫിക് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജീസ്, കെന്നീസ് ഐ.ക്യു, ഇട്രീറ്റ്‌സ് ഐ.ടി സൊല്യൂഷന്‍സ്, ഫിനാസ്ട്ര, സോണ്‍ഡ്യ, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് തുടങ്ങിയ കമ്പനികളിലെ ജീവനക്കാര്‍ യോഗ പരിശീലനം നേടി. ജിടെക് സെക്രട്ടറി ശ്രീകുമാര്‍, ജിടെക് കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ റോണി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈകിട്ട് നാലുമുതല്‍ പാര്‍ക്ക് സെന്ററില്‍ നടന്ന യോഗ പരിശീലന പരിപാടിയ്ക്ക് അനു യോഗ അക്കാദമി ഇന്‍സ്ട്രക്ടര്‍ സ്മിത നേതൃത്വം നല്‍കി. ടെക്‌നോപാര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ (കമ്പനി റിലേഷന്‍സ് ആന്‍ഡ് റിക്രൂട്ട്‌മെന്റ്) ആനി മോസസ്, അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍) ശ്രീജ എന്നിവര്‍ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പൊട്ടാസ്യം: മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്…

പൊട്ടാസ്യം: മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയുന്നു

May 18, 2025 4 ആരോഗ്യം Pothujanam

ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യത...