April 24, 2024

Login to your account

Username *
Password *
Remember Me

എന്റെ കേരളം - വാർത്താ സമ്മേളനം

My Kerala - Press Conference My Kerala - Press Conference
സമഗ്ര മേഖലകളിലും ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലുള്ള ബഹുവിധ വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് കണ്ണൂരില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് "എന്‍റെ കേരളം" പ്രദര്‍ശന വിപണന മേളയുടെ തുടക്കം കുറിച്ചത്. തുടര്‍ന്ന് ഓരോ ജില്ലകളിലായി പരിപാടിയുടെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേള വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞു. എല്ലാ ജില്ലകളിലും വളരെ വലിയ തോതിലുള്ള ആള്‍ക്കൂട്ടമാണ് കാണാന്‍ കഴിഞ്ഞത്. തിരുവനന്തപുരം ജില്ലയില്‍ "എന്‍റെ കേരളം" മെഗാ പ്രദര്‍ശന വിപണന മേളക്ക് മെയ് 15 ന് തുടക്കമാവുകയാണ്. മെയ് 22 വരെ മേള തുടരും.
കനകക്കുന്നാണ് തലസ്ഥാന ജില്ലയിലെ വേദി.പരിപാടിയുടെ വിപുലമായ നടത്തിപ്പിന് വേണ്ടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി കഴിഞ്ഞ മാസം തന്നെ രൂപീകരിച്ചിരുന്നു. ബഹുമാനപ്പെട്ട ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ.ജി.ആര്‍ അനില്‍, ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്‍റണി രാജു എന്നിവര്‍ രക്ഷാധികാരികളാണ്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ചെയര്‍മാനും തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമാണ്. ഇതിന് പുറമെ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ജില്ലയിലെ എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ നാനാമേഖലകളിലും നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാവും "എന്‍റെ കേരളം" മെഗാ പ്രദര്‍ശന വിപണന മേള. മെയ് 15ന് ആരംഭിച്ച് 22ാം തീയതി വരെ മേള തുടരും. പ്രവേശനം സൗജന്യമായിരിക്കും. മുഴുവനായും ശീതീകരിച്ച പവലീയനുകളിലാണ് മേള നടക്കുന്നത്. "എന്‍റെ കേരളം" പ്രദര്‍ശന വിപണന മേളയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം മെയ് 15 ന് വൈകിട്ട് അഞ്ചിന് കനക്കുന്നിലെ നിശാഗന്ധിയില്‍ നടക്കും. ബഹു.ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ.ജി.ആര്‍.അനിലിന്‍റെ അദ്ധ്യക്ഷതയില്‍ ബഹു.സംസ്ഥാന പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ജില്ലാ തല പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ബഹു.സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്‍റണി രാജു മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലയിലെ എം.എല്‍.എമാര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രശസ്ത മ്യൂസിക് ബാന്‍ഡായ "ഊരാളി" അവതരിപ്പിക്കുന്ന സംഗീത പരിപാടി നിശാഗന്ധിയില്‍ അരങ്ങേറും. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മെയ് 20ന് ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ ഔദ്യോഗികമായ സംസ്ഥാന തല സമാപനവും കനകക്കുന്നിലാണ് നടക്കുക.
സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന വ്യത്യസ്ഥങ്ങളായ പ്രദര്‍ശന സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ പ്രശസ്തരായ കലാകാരന്മാര്‍ നയിക്കുന്ന കലാപരിപാടികള്‍ എന്നിവ മേളയുടെ മാറ്റുകൂട്ടും. കൂടാതെ സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ സേവനങ്ങളും സൗജന്യമായി വളരെ വേഗത്തില്‍ ഇവിടെ നിന്നും ലഭ്യമാകുന്ന വിധമാണ് മേള വിഭാവനം ചെയ്തിരിക്കുന്നത്. പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും.
പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രദര്‍ശന നഗരിയിലെത്താം.
തീം സ്റ്റാളുകള്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കേരളത്തിന്‍റെ വികസന ചരിത്രവും ഉള്‍പ്പെടുത്തിയ സ്റ്റാളുകള്‍ മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. ഐ.പി.ആര്‍.ഡി വകുപ്പ് ഒരുക്കുന്ന "എന്‍റെ കേരളം" പവലിയനില്‍ കേരളത്തിന്‍റെ ഇതുവരെയുള്ള വികസന നേട്ടങ്ങളും കേരളത്തിന്‍റെ ചരിത്രവും പ്രദര്‍ശിപ്പിക്കും. ജില്ലയിലെ പ്രധാന ടൂറിസം പദ്ധതികള്‍ പരിചയപ്പെടുത്തുന്ന വിനോദ സഞ്ചാര വകുപ്പിന്‍റെ പവലിയന്‍ സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവമാകും. കേരള പൊലീസ് പവലിയനില്‍ സേനയുടെ വിവിധ ആയുധങ്ങളും ഉപകരണങ്ങളും പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമൊരുക്കും. പൊലീസ് ഡോഗ് സ്ക്വാഡിന്‍റെ ഡോഗ് ഷോയും വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ മാര്‍ഗങ്ങളുടെ പരിശീലനവുമുണ്ടാകും. അഗ്നിരക്ഷാസേന, മോട്ടോര്‍ വാഹന വകുപ്പ്, ജയില്‍, കൃഷി വകുപ്പ്, ആരോഗ്യ വകുപ്പ്, വനം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം മേളയുടെ ഭാഗമാകും. ഇതിന് പുറമെ തിരുവനന്തപുരം പ്രിയദര്‍ശനി പ്ലാനറ്റോറിയത്തിന്‍റെ മൊബൈല്‍ എക്സിബിഷന്‍ ബസും വാനനിരീക്ഷണ സംവിധാനമുള്ള ആസ്ട്രോവാനും സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ടാകും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.