March 29, 2024

Login to your account

Username *
Password *
Remember Me

പ്രൊഫൈലാക്സിസ് ചികിത്സ താലൂക്ക് ആശുപത്രികളിലും വ്യാപിപ്പിക്കും - ആരോഗ്യ മന്ത്രി

Prophylaxis treatment to be extended to taluk hospitals - Health Minister Prophylaxis treatment to be extended to taluk hospitals - Health Minister
തിരുവനന്തപുരം:ഹീമോഫീലിയ രോഗബാധിതരായ കുട്ടികൾക്ക് പ്രൊഫൈലാക്സിസ് ചികിത്സ ഇനി താലൂക്ക് ആശുപത്രികളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളുടെ പ്രൊഫൈൽ ആക്സിസ് ചികിത്സ നിലവിൽ ഡേ കെയർ സെന്ററുകളിൽ മാത്രമാണ് നടന്നുവരുന്നത്. താലൂക്ക് ആശുപത്രികളിൽ കൂടി ചികിത്സ വ്യാപിപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ലോക ഹീമോഫീലിയ ദിനാചരണം മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രൊഫൈലാക്സിസും മുതിർന്നവർക്ക് രക്തസ്രാവമുണ്ടാകുന്ന മുറയ്ക്ക് ആവശ്യകതയനുസരിച്ച് രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ചികിത്സാ പ്രോട്ടോകോൾ പ്രകാരം ചികിത്സയും സർക്കാർ ആശുപത്രിയിൽ ലഭ്യമാക്കും. ഹീമോഫീലിയ രോഗികളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ഓരോ രോഗിയുടെ അവസ്ഥ സംബന്ധിച്ച് റീപ്ലേയ്സ്മെന്റ് തെറാപ്പിയുമായി ബന്ധപ്പെട്ട് ഒരു ട്രീറ്റ്മെന്റ് റെക്കോഡും പ്രാവർത്തികമാക്കി. ഹീമോഫീലിയ മരുന്നുകൾ 30 കാരുണ്യ ഫാർമസി സ്റ്റോറുകളിൽ നിന്നു മാത്രമാണ് ലഭ്യമാക്കിയിരുന്നതെങ്കിൽ ഇപ്പോൾ സംസ്ഥാനത്തെ 69 ആശുപത്രികളിൽ മരുന്നു ലഭ്യമാക്കിയിട്ടുണ്ട്.
രക്തസ്രാവം ഉണ്ടാവുകയോ സംശയിക്കപ്പെടുന്നയോ ചെയ്യുന്ന രോഗി തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ആശുപത്രികളിൽ എത്തിച്ചേരുന്ന മുറയ്ക്ക് അത്യാഹിതവിഭാഗത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആദ്യ ഡോസ് മരുന്ന് നൽകിയതിനുശേഷം ആവശ്യമെങ്കിൽ ഹീമോഫീലിയ ട്രീറ്റ്മെൻറ് സെന്ററുകളിലേയ്ക്കോ മെഡിക്കൽ കോളേജുകളിലേയ്ക്കോ വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്യുന്നതാണ്. കൂടാതെ ഒന്നോ രണ്ടോ ഡോസ് മരുന്നു കൂടി രോഗിക്ക് കൊടുത്തുവിടുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആഗോളതലത്തിലുള്ള ഉള്ള പ്രോട്ടോകോൾ അനുസരിച്ച് സാധ്യമായതെല്ലാം ചെയ്യും. ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കൃത്യമായ ഇടവേളകളിൽ കൺസൾട്ടേഷൻ ഉണ്ടാകേണ്ടതാണ്. രോഗികളെ സംബന്ധിച്ചിടത്തോളം അനുഭാവപൂർണമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുള്ള ഇടപെടലുകൾക്കാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. തുടർന്ന് രോഗികളുടെയും ചികിത്സിക്കുന്ന ഡോക്ടർമാരുടെയും സൗകര്യാർത്ഥം തയ്യാറാക്കിയ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഹീമോഫീലിയ ബാധിതരായ മെഡിക്കൽ പഠനം പൂർത്തിയായവർക്കും പഠനം തുടരുന്നുവരുമായ വിദ്യാർത്ഥികൾക്ക് മന്ത്രി മെമന്റോ നൽകി. വിദ്യാർത്ഥിയ്ക്കും വിദ്യാഭ്യാസ മെഡിക്കൽ കോളേജ് അലുമ്നി ഹാളിൽ നടന്ന ചടങ്ങിൽ എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ രത്തൻ യു ഖേൽക്കർ ഐ എ എസ് മുഖ്യാതിഥിയായിരുന്നു. ഡി എം ഇ ഡോ എ റംലാ ബീവി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഡി ആർ അനിൽ, ജോയിന്റ് ഡി എം ഇ ഡോ തോമസ് മാത്യു, എസ് എ ടി സൂപ്രണ്ട് ഡോ എസ് ബിന്ദു, ഡി പി എം ഡോ ആശാ വിജയൻ , ഡോ വി കെ ദേവകുമാർ . ഡോ എസ് ശ്രീനാഥ് , എൻ എച്ച് എം ബ്ലഡ് സെൽ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ ശ്രീഹരി. ജിമ്മി മാനുവൽ (റീജണൽ കൗൺസിൽ ചെയർമാൻ സൗത്ത് ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യ) എന്നിവർ സംസാരിച്ചു. ഡി എച്ച് എസ് ഡോ വി ആർ രാജു സ്വാഗതവും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറാ വർഗീസ് നന്ദിയും പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.