June 10, 2026

Login to your account

Username *
Password *
Remember Me

ഗാർഹിക സിലിണ്ടറുകളുടെ ഉപയോഗം : വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന

Use of Domestic Cylinders: Inspection in Business Institutions Use of Domestic Cylinders: Inspection in Business Institutions
ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വാണിജ്യാടിസ്ഥാനത്തിൽ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലയിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസർമാരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും സംയുക്തമായി പരിശോധന നടത്തി. വിവിധ പ്രദേശങ്ങളിലായി 87 കടകളിൽ നടത്തിയ പരിശോധനയിൽ 28 വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. അനധികൃതമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയ 7 പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപാരസ്ഥാപനങ്ങളിലെ പരിശോധനകൾ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 28 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...