പത്തനംതിട്ട: ശബരിമലയിലെ തിരുവാഭരണ ഘോഷയാത്രയിൽ അനുഗമിക്കുന്നതിന് പോലീസിന്റെ നിബന്ധനകൾ. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ സജീവമായി പങ്കെടുത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ലെന്ന് പോലീസ് ഇറക്കിയ സർക്കുലറിൽ പറയുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് വിലക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയത്. ഉത്തരവ് ദേവസ്വം ബോർഡിന് കൈമാറിയെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. ശബരിമല വിധിക്കെതിരെ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ നിരവധി സമര പരിപാടികള്‍ നടന്നിരുന്നു. ഇതിൽ പങ്കെടുത്തവർക്കും ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ടവർക്കും തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാനാകില്ല. പന്തളം കൊട്ടാരം പ്രതിനിധികൾ പോലീസിന്റെ ഉത്തരവ് പ്രകാരം പന്തളം കൊട്ടാരം പ്രതിനിധികൾക്ക് ഘോഷയാത്രയെ അനുഗമിക്കാനാകാതെ വരുമെന്ന ആശങ്ക ബലപ്പെടുന്നുണ്ട്. ശബരില കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ ഇത്തവണ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കേണ്ട രാജപ്രതിനിധി രാഘവ വര്‍മ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പന്തളം കൊട്ടാരത്തിന്റെ ആശങ്ക മുറുകുന്നത്. ഘോഷയാത്രയെ അനുഗമിക്കുന്നവർ മൂന്ന് ഘട്ടമായാണ് തിരുവാഭരണ ഘോഷയാത്ര പോകുന്നത്. തിരുവാഭരണം വഹിച്ച് ഒരു സംഘം, രാജപ്രതിനിധിയുമായി പല്ലക്ക് വഹിച്ച് മറ്റൊരു സംഘം, ഒപ്പം ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ സംഘം എന്നിങ്ങനെ മൂന്ന് സംഘങ്ങളായാണ് തിരുവാഭരണ ഷോഷയാത്ര നന്നു വരുന്നത്. മൂന്നാമത്തെ സംഘത്തിൽ പങ്കെടുക്കുന്നവരുടെ കാര്യത്തിലാണ് പോലീസ് സർക്കുലർ ഇറക്കിയിരിക്കുന്നത്. പുതുമയില്ലെന്ന് പോലീസ് സുപ്രീംകോടതി വിധിക്കെതിരായ എല്ലാ എല്ലാ പ്രതിഷേധ പരിപാടികളിലും കൊട്ടാരം പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. എന്നാൽ പോലീസ് ഉത്തരവിൽ പുതുമയൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നു. മുന്‍കാലങ്ങളിലും പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ അനുവദിച്ചിരുന്നുള്ളുവെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രതിഷേധക്കാരെ മൊത്തം ഒഴിവാക്കാനുള്ള പോലീസ് തന്ത്രമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചർച്ച കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ പന്തളം കൊട്ടാരം നിര്‍ദ്ദേശിക്കുന്നവരെ കൊണ്ടുപോകാമെന്ന് സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഇതിന് വ്യത്യസ്തമായാണ് പോലീസ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കൂടുതൽ സുരക്ഷ തിരുവാഭരണ ഘോഷയാത്രയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് കൊട്ടാരം തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്നും പോലീസ് പറയുന്നു.