തൃശ്ശൂർ: ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താം വാർഷികവും 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനവും കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സെലീന ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസാഫ് ബാങ്കിന്റെ എംഡി യും സിഇഒ യുമായ കെ പോൾ തോമസ് മുഖ്യ സന്ദേശം നല്കി. പ്രളയാനന്തര സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 100 സ്നേഹ വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി പുതിയ 6 കുടുംബങ്ങൾക്കുള്ള താക്കോൽ ദാനവും ബയോ സെഡാർ അഗ്രി ഇൻപുട്ട് മാർക്കറ്റിങ് ഉൽപ്പന്നങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വെയർ ഹൗസ് പ്രൊജക്റ്റ്, സെഡാർ ഫുഡ് ബ്രാൻഡ് ‘ക്രോസ്സോ’ എന്നിവയുടെ ഉദ്ഘാടനം എംഎൽഎ പി. ബാലചന്ദ്രനും ഡാർവിൻബോക്സ് എച്ച് ആർ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ ബീന മുരളിയും നിർവഹിച്ചു. ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രൂപീകരണത്തിൽ സഹായിച്ച ടീംഅംഗങ്ങളെ ഇസാഫ് സഹസ്ഥാപക മെറീന പോൾ ആദരിച്ചു. കേരള ബാങ്ക് വൈസ് പ്രസിഡൻറ് എം. കെ. കണ്ണൻ, ഇസാഫ് അഗ്രോ കോ-ഓപ്പറേറ്റീവ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ നമ്പൂതിരി, കംപ്ലൈൻസ് ഓഫീസർ വി. കെ. ജയരാജ് എന്നിവരും പ്രസംഗിച്ചു.
68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ സഹകരണ സ്ഥാപനങ്ങളിലൂടെ സാമ്പത്തിക ഉൾപ്പെടുത്തൽ, ഡിജിറ്റലൈസേഷൻ, സോഷ്യൽ മീഡിയ എന്ന വിഷയത്തിൽ റിട്ട. അഗ്രികൾച്ചറൽ സെക്രട്ടറി ടി. നന്ദകുമാർ ഐഎഎസ് സെമിനാർ നയിച്ചു. തലപ്പിള്ളി കാർഷിക വികസന ബാങ്ക് പ്രസിഡൻറ് ജോസഫ് ചാലിശ്ശേരി, തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി പ്രസിഡൻറ് ടി. കെ. പൊറിഞ്ചു, എറണാകുളം റീജിയൻ മിൽമ ഡയറക്ടർ ഭാസ്കരൻ ആദംകാവിൽ, തൃശ്ശൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോയ് ഫ്രാൻസിസ്, ഇസാഫ് അഗ്രോ കോ ഓപ്പറേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി. എൽ. പോൾ, അഗ്രി ഇൻപുട്ട്സ് ആൻഡ് സ്പെഷ്യൽ പ്രോജക്ട്സ് ഹെഡ് ജോജി കോശി വർഗീസ് എന്നിവരും പ്രസംഗിച്ചു.