May 25, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്.
കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രശംസിച്ച് യുകെ സംഘം യുകെയില്‍ നിന്നുള്ള ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടിലേയും വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്‍.എച്ച്.എസ്. ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ അടുത്തിടെ യുകെ സന്ദര്‍ശിച്ചിരുന്നു.
കോട്ടയം: ഫാഷൻ രംഗത്തെ മുൻനിരക്കാരായ ലൈഫ്‌സ്റ്റൈൽ കോട്ടയത്ത് അതിന്റെ ആദ്യ സ്റ്റോർ തുറക്കുന്നു. കേരളത്തിലെ അഞ്ചാമത്തെ സ്റ്റോറാണിത്. കോട്ടയം കളക്ടറേറ്റിന് എതിർവശത്തുള്ള കെകെ റോഡിലാണ് ലൈഫ് സ്റ്റൈൽ സ്റ്റോർ. 19,500 ചതുരശ്ര അടിയിൽ പുതിയ സ്റ്റോർ 3 ലെവലുകളിലായി വ്യാപിച്ചു കിടക്കുന്നു, ലൈഫ്‌സ്റ്റൈലിന്റെ ഇൻ-ഹൗസ് ബ്രാൻഡുകളായ മെലാഞ്ച്, കാപ്പ, കോഡ്, ഫോർക്ക, ജിഞ്ചർ, ഫെയിം ഫോറെവർ എന്നിവയുൾപ്പെടെ ലെവിസ്, വെറോ മോഡ, ആന്റ്, ലൂയിസ് ഫിലിപ്പ്, ഡബ്ല്യു, ജാക്ക് & ജോൺസ് തുടങ്ങിയ മികച്ച ഫാഷൻ ബ്രാൻഡുകളുടെ വിപുലമായ ശ്രേണി മിതമായ നിരക്കിൽ സ്റ്റോറിൽ ലഭ്യമാണെന്ന് ലൈഫ്‌സ്റ്റൈൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ദേവരാജൻ അയ്യർ പറഞ്ഞു. കോട്ടയത്തെ പുതിയ ലൈഫ്‌സ്റ്റൈൽ സ്റ്റോർ ഇന്ത്യയിലെ ഞങ്ങളുടെ 95-ാമത്തെ സ്റ്റോറാണ്, വിവിധ പ്രീമിയം ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും മികച്ച ഫാഷനുകൾ അക്ഷര നഗരിയിലെ ഈ സ്റ്റോറിൽ ലഭ്യമാക്കുമെന്ന് അയ്യർ കൂട്ടി ചേർത്തു.
ടൈഫോയ്ഡ് വാക്‌സിന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ നല്‍കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം:പ്രിയകവി ഒ.എന്‍.വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്നു. ഒ.എന്‍.വി കള്‍ചറല്‍ അക്കാദമിയുടെയും യൂനിവേഴ്സിറ്റി കോളെജ് മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒ.എന്‍.വിയുടെ ഏഴാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒ.എന്‍.വി സ്മൃതി സായാഹനമാണ് ഒ.എന്‍.വിയെ സ്‌നേഹിക്കുന്നവരുടെ സൗഹൃദ സായാഹ്നമായത്.
കൊച്ചി: പുതിയ കാല ഡിജിറ്റല്‍ ഇടപാടുകള്‍ക്കൊപ്പം മനുഷ്യ ബന്ധങ്ങള്‍ക്കും മൂല്യം കല്‍പ്പിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ബ്രാന്‍ഡ് കാമ്പയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. 'ഈ ആത്മബന്ധം ആപ്പിനും അപ്പുറം' എന്ന മുദ്രാവാക്യത്തോടെ 360-ഡിഗ്രി പ്രചാരണമാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി: സൊണാറ്റ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻറെ(എസ്‌എഫ്‌പിഎൽ) 100% ഇക്വിറ്റി ഷെയറുകളും ഏറ്റെടുത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക്. ഇതിനായുള്ള ബൈൻഡിംഗ് ഷെയർ പർച്ചേഴ്‌സ് എഗ്രിമെൻറുകൾ നടപ്പിലാക്കിയതായി കമ്പനി അറിയിച്ചു.
പലപ്പോഴും പോളിയോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണ് ക്ലബ്ഫൂട്ട് അഥവാ വക്രപാദം. ഒരു കുട്ടിയുടെ പാദം നേരെയിരിക്കുന്നതിനു പകരം അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണിത്. ചിലയിടങ്ങളിൽ ഇതിനെ ചുരുട്ടുകാൽ എന്നും വിളിക്കുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന ബെംഗളൂരു എഫ്സി - കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മത്സരത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ ഇരു ക്ലബ്ബുകളും ഗൗരവത്തോടെ തന്നെ കാണുന്നു. ആരാധകർ തമ്മിലുണ്ടാകുന്ന ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളെ ഇരു ക്ലബ്ബുകളും ശക്തമായി തന്നെ അപലിപ്പിക്കുന്നു.
വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് 'വിവ കേരളം': ശ്രദ്ധിക്കാം തടയാം തിരുവനന്തപുരം: വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ സംസ്ഥാനത്ത് വലിയൊരു കാമ്പയിന് തുടക്കം കുറിയ്ക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിനില്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്ക്കരണവും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. അനീമിയയുടെ കാരണം പലത് കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ആരോഗ്യ പ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. ആര്‍ത്തവം, ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം, പ്രസവ സമയത്തെ രക്തനഷ്ടം, ഇരുമ്പ്, ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുക, വിരബാധ, രക്തസ്രാവമുണ്ടാക്കുന്ന വ്രണങ്ങള്‍, ദീര്‍ഘകാല രോഗങ്ങള്‍, അര്‍ശസ്, കാന്‍സര്‍ എന്നീ കാരണങ്ങള്‍ കൊണ്ട് അനീമിയ ഉണ്ടാകാം. അനീമിയ എങ്ങനെ കണ്ടെത്താം രക്തപരിശോധനയിലൂടെ അനീമിയ തിരിച്ചറിയാന്‍ സാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതല്‍ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തില്‍ കാണുക. പുരുഷന്മാരില്‍ ഇത് 13 മുതല്‍ 17 വരെയും കുട്ടികളില്‍ 11 മുതല്‍ 16 ഗ്രാം വരെയുമാണ്. ഗര്‍ഭിണികളില്‍ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിന്‍ ഉണ്ടായിരിക്കണം. ഈ അളവുകളില്‍ കുറവാണ് ഹീമോഗ്ലോബിനെങ്കില്‍ അനീമിയ ആയി കണക്കാക്കാം. അനീമിയ എങ്ങനെ തടയാം · ഗര്‍ഭകാലത്ത് അയണ്‍ ഫോളിക് ആസിഡ് ഗുളിക കഴിക്കുക · കൗമാരപ്രായക്കാര്‍ അയണ്‍ ഫോളിക് ആസിഡ് ഗുളിക ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ ഭക്ഷണത്തിന് ശേഷം കഴിക്കുക · 6 മാസത്തിലൊരിക്കല്‍ വിരശല്യത്തിനെതിരെയുള്ള ഗുളിക കഴിക്കുക · ഇരുമ്പ് സത്തും വിറ്റമിനുകളും അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുക. · ആഹാര സാധനങ്ങളോടൊപ്പം ചായ, കാപ്പി തുടങ്ങിയവ കുടിക്കരുത്. · വീടിന് പുറത്തിറങ്ങുമ്പോള്‍ പാദരക്ഷ ഉപയോഗിക്കുക · മലമൂത്രവിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക · ടോയ്‌ലറ്റില്‍ പോയതിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക ഇരുമ്പ് സത്തും വിറ്റാമിനുകളും കൂടുതല്‍ അടങ്ങിയവ മുരിങ്ങയില, ചീര, പയര്‍ ഇല, അഗത്തിച്ചീര, ചേമ്പില, കാബേജ്, തുടങ്ങിയ പച്ചക്കറികള്‍, തവിടോട് കൂടിയ ധാന്യങ്ങള്‍, മുളപ്പിച്ച കടലകള്‍, പയറുവര്‍ഗങ്ങള്‍, ശര്‍ക്കര, മാംസം, മത്സ്യം, കോഴി, ആട്, മാട് എന്നിവയുടെ കരള്‍ തുടങ്ങിയവയില്‍ ഇരുമ്പ് സത്തും വിറ്റാമിനുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. അനീമിയ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എല്ലാ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.