April 03, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദില്ലി: അമേരിക്കയുമായി ആളില്ല വിമാനങ്ങള്‍ വികസിപ്പിക്കുവാന്‍ കരാര്‍ ഏര്‍പ്പെട്ട് ഇന്ത്യ. ഇന്ത്യന്‍ പ്രതിരോധ വകുപ്പിനും, അമേരിക്കന്‍ പ്രതിരോധ വകുപ്പിന്‍റെയും മേല്‍നോട്ടത്തിലുള്ള ഡിഫന്‍സ് ടെക്നോളജി ആന്‍റ് ട്രെഡ് ഇനിഷേറ്റീവിലെ എയര്‍ സിസ്റ്റം വര്‍ക്കിംഗ് ഗ്രൂപ്പിലാണ് ഇരു രാജ്യങ്ങളും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്.
ദില്ലി: ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് തന്‍റെ പേര് പരിഗണിക്കാൻ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലി ജഡ്ജി മുഹമ്മദ് വസീം നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
ദില്ലി: കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്ന് കോടതി ഉത്തരവിട്ടു. മാർഗരേഖ തയ്യാറാക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി.
ദില്ലി :രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാര്‍. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ 39 മരുന്നുകള്‍ പുതുതായി ഉള്‍പ്പെടുത്തി.
മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന കമ്പനിയായ ടാറ്റ മോട്ടോഴ്സ് ദക്ഷിണേന്ത്യയിലുടനീളം ഒറ്റ ദിവസംകൊണ്ട് ആരംഭിച്ചത് 70 പുതിയ വിപണന കേന്ദ്രങ്ങൾ.
ദില്ലി: രാജ്യത്ത് വിപണയിൽ ലഭിക്കുന്ന ബ്രെഡ്ഡിൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നിയമങ്ങളുമായി കേന്ദ്ര സർക്കാർ. ഇപ്പോൾ വിപണയിൽ കിട്ടുന്ന 14 തരം ബ്രെഡ്ഡുകളുടെ നിർമ്മാണത്തിനും നിലവാരത്തിനും മാനദണ്ഡങ്ങൾ കൊണ്ട് വരുന്ന കരട് നിയമം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് കരട് നിയന്ത്രണ ചട്ടം ആരോഗ്യമന്ത്രാലയത്തിന് കൈമാറിയത്.
ദില്ലി: താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ച നടത്തുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി വീണ്ടും ചേരും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായിക്കാമെന്ന് ഖത്തർ പറഞ്ഞിട്ടുണ്ട്.
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ ഇന്നലത്തെ അപേക്ഷിച്ച് 3.6 ശതമാനം കുറവ് ഉണ്ടായി. 24 മണിക്കൂറിനിടെ 45,352 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 366 മരണം കൂടി കൊവിഡ് മൂലമുണ്ടായി.
ആലപ്പുഴ: വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ ഒന്നു വരെ കല്ലുപാലത്തെ കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ്ങ് കമ്പിനി ലിമിറ്റഡ് (കെ.എസ്.സി.എം.എം.സി.) ഓഫീസ് കെട്ടിടത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചവര്‍, തുടങ്ങാന്‍ ആഗ്രഹിക്കുന്നവന്‍ എന്നിവരെ നേരില്‍ കാണുക, വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും തടസങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരാതികളും പ്രശ്നങ്ങളും മന്ത്രിയോട് നേരിട്ട് പറയാം. ഉന്നത ഉദ്യോഗസ്ഥര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി. വിശദവിവരത്തിന് ഫോണ്‍: 0477 2241272, 8075233622 ഇ-മെയില്‍: This email address is being protected from spambots. You need JavaScript enabled to view it..
കോട്ടയം:കോട്ടയം ജില്ലയില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ ക്ഷീര വികസന വകുപ്പ് കര്‍ഷകര്‍ക്കായി നടപ്പാക്കിയത് 1,20,60,476 രൂപയുടെ പദ്ധതികള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പാല്‍ ഉത്പാദനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലേക്കാള്‍ ആറ് ലക്ഷത്തില്‍പരം ലിറ്ററിന്‍റെ വര്‍ധനവുണ്ടായതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു. 2020 ജൂണ്‍ മാസത്തിലെ കണക്കുകൾ പ്രകാരം 2438227.9 ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉത്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഉത്പാദനം 3040297.56 ലിറ്ററായി. നിലവില്‍ ജില്ലയില്‍ 243 ക്ഷീരസംഘങ്ങളാണുള്ളത്.
Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Mar 31, 2026 44 വിനോദം Pothujanam

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "കത്തനാർ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത...