ലോക നേതാക്കളുടെ അപ്രൂവല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നരേന്ദ്രമോദി
ദില്ലി: ലോക നേതാക്കളുടെ അപ്രൂവല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. മോണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്‍റലിജന്‍സാണ് ഈ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്‍, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരാണ് ഈ പട്ടികയില്‍ ഉള്ളത്.
സെപ്തംബര്‍ 2ന് പ്രസിദ്ധീകരിച്ച അപ്ഡേറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രൂവല്‍ റേറ്റിംഗ് 70 ശതമാനത്തിലാണ്. മെക്സിക്കന്‍ പ്രസിഡന്‍റ് ലോപ്പസ് ഓബ്റഡാറോയാണ് രണ്ടാം സ്ഥാനത്ത് ഇദ്ദേഹത്തിന്‍റെ റേറ്റിംഗ് 64 ശതമാനമാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇദ്ദേഹത്തിന്‍റെ റേറ്റിംഗ് 48 ശതമാനമാണ്. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗായാണ് ഈ റേറ്റിംഗില്‍ ഏറ്റവും അവസാനം അദ്ദേഹത്തിന്‍റെ റേറ്റിംഗ് 25 ശതമാനമാണ്.