May 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ മുന്‍ ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റിന് അക്ഷരങ്ങള്‍ കൊണ്ട് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ചടങ്ങു സംഘടിപ്പിച്ചു. കൊച്ചി രൂപത ബിഷപ്പ് ഡോ. യാക്കൂബ് മാര്‍ ഇറേനിയോസിന് പുസ്തകം പ്രകാശനം ചെയ്ത് മുന്‍ ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ സഹധര്‍മ്മിണി ശ്രീമതി. സാറാ ജോര്‍ജ്ജ് മുത്തൂറ്റിന് നല്‍കി. രാഷ്ട്രീയം, മതം, കല, ജുഡീഷ്യറി, ബിസ്സിനസ്, മുത്തൂറ്റ് കുടുംബാഗംങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി ജീവിതത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ന്യൂനപക്ഷകാര്യ മന്ത്രിയും രാജ്യസഭാ ഉപനേതാവുമായ ശ്രീ. മുക്താര്‍ അബ്ബാസ് നഖ്വി, കേരളാ ഗവര്‍ണര്‍ ശ്രീ. ആരീഫ് മുഹമ്മദ് ഖാന്‍ വെര്‍ച്വല്‍ ആയി പ്രഭാഷണം നടത്തി. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശ്രീ. പി ജെ കുര്യന്‍, എറണാകുളം എംപി ശ്രീ. ഹൈബി ഈഡന്‍, കേരള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍റ് ശ്രീ. ജോസ് കുര്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വ്യവസായികളായ ഫിക്കി കേരളാ കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ. ദീപക് എല്‍ അശ്വനി, ഫ്രൂട്ടോമാന്‍സ് ഡയറക്ടര്‍ ശ്രീ. ജോസ് തോമസ്, കൊച്ചി ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി മുന്‍ ചെയര്‍മാന്‍ ശ്രീ. ആനന്ദ് മേനോന്‍ എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തി. ചലച്ചിത്ര നടന്‍, സംവിധായകന്‍, തിരക്കഥാകൃത്തുമായ ശ്രീ. ബാലചന്ദ്ര മേനോനും പ്രത്യേക പ്രഭാഷണം നിര്‍വ്വഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പിനെ വളര്‍ച്ചയിലേക്കും വിജയത്തിലേക്കും നയിച്ച ചാലക ശക്തിയായിരുന്നു എം ജി ജോര്‍ജ്ജ് മുത്തൂറ്റ് എന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശ്രീ. ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. ധാര്‍മ്മികത, വിശ്വാസ്യത, ആശ്രിതത്വം, വിശ്വാസ്യയോഗ്യത, സത്യസന്ധത, സല്‍പേര് എന്നീ ആറു മുഖ്യ മൂല്യങ്ങളില്‍ വളര്‍ത്തിയെടുത്ത തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂല്യങ്ങളില്‍ അധിഷ്ഠിതമായ സംസ്ക്കാരമാണ് അദ്ദേഹം സ്വീകരിച്ചത്. എണ്ണമറ്റ ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ സേവനം, സാമ്പത്തിക രംഗം തുടങ്ങിയ മേഖലകളില്‍ മാനുഷിക സേവനങ്ങള്‍ നല്‍കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം എന്നും ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. തന്‍റെ മുതിര്‍ന്ന സഹോദരന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ നാലു പതിറ്റാണ്ടോളം നീണ്ടു നില്‍ക്കുന്ന പ്രചോദനകരമായ യാത്രയും ഏറ്റവും വലിയ സംരംഭകത്വത്തിന്‍റെ ഉയര്‍ച്ചയും വിവരിക്കുന്ന ഈ പുസ്തകം അവതരിപ്പിക്കുന്നത് തങ്ങള്‍ക്ക് ഏറെ സന്തോഷകരമാണെന്ന് ഈ അവസരത്തില്‍ സംസാരിച്ച മൂത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് എം ജോര്‍ജ്ജ്, ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. അലക്സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ڇഎം ജി ജോര്‍ജ്ജ് മുത്തൂറ്റ് - റിമെമ്പറിങ് എ പ്രോഡിജി ഓഫ് ലീഡര്‍ഷിപ്, ഓണ്‍ട്രോപ്രോണോര്‍ഷിപ് ആന്‍റ് ഹ്യൂമാനിറ്റിڈ എന്ന പുസ്തകം എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ ജീവിതത്തേയും അനുഭവങ്ങളേയും വിശദീകരിക്കുന്ന ഒന്നാണ്. കുട്ടിക്കാലവും വിദ്യാഭ്യാസവും മുതല്‍ അദ്ദേഹത്തിന്‍റെ മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ പ്രവര്‍ത്തനം അടക്കമുള്ളവയെല്ലാം കുടുംബാഗംങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ബിസിനസ് മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ഇതില്‍ വിശദീകരിക്കുന്നു. ദശാബ്ദങ്ങളായി അദ്ദേഹം അടുത്തിടപഴകിയ നിരവധി പേരുടെ അനുഭവങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൊച്ചിയിലെ എടവനക്കാട് നിര്‍മ്മിക്കുന്ന മുത്തൂറ്റ് ആഷിയാന ഹൗസ് നിര്‍മ്മാണത്തിനുള്ള പ്രതിബദ്ധതയുടെ അടയാളം ഔപചാരികമായി കൈമാറുന്ന ചടങ്ങും ഇതോടനുബന്ധിച്ചു നടന്നു. ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, മൂത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ ഹൈബി ഈഡന്‍ എംപിക്ക് കൈമാറിക്കൊണ്ടാണ് ഇതു നിര്‍വ്വഹിച്ചത്. മുത്തൂറ്റ് ഫിനാന്‍സിന്‍റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കീഴില്‍ ആരംഭിച്ച പദ്ധതിയില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കായി 14 വീടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കും മുത്തൂറ്റ് ഫിനാന്‍സ് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. താഴേക്കിടയിലുള്ളവരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന നിരവധി പദ്ധതികളാണ് ഇതിന്‍റെ ഭാഗമായി നടപ്പാക്കുന്നത്. മൂത്തൂറ്റ് ആഷിയാന ഹൗസിങ് പദ്ധതിയുടെ കീഴിലുള്ള ഭവന നിര്‍മാണ പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പിന്തുണാ പദ്ധതികള്‍ (സ്നേഹസഞ്ചാരിണി പദ്ധതി), ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായുള്ള ആരോഗ്യ സേവനങ്ങള്‍, സ്ക്കോളര്‍ഷിപ്പുകള്‍, കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള സ്ഥായിയായ ജീവിതമാര്‍ഗങ്ങള്‍, സ്വച്ച് ഭാരത് മിഷനു വേണ്ടിയുള്ള പിന്തുണ തുടങ്ങിയ നടപടികള്‍ വഴി ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളിലൂടെ പതിനായിരിത്തിലേറെ പേരുടെ ജീവിതത്തില്‍ നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.
കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി വനിതകള്‍ക്കായുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പോളിസിയായ സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു.
ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ ആശുപത്രികള്‍ക്ക് തുടക്കം തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും 'ഇടം' ബോധവല്‍ക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാര്‍ച്ച് എട്ടിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
തീരത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരം 250 ഭവനങ്ങള്‍ കൂടെ ഇന്ന് (8.02.2022) കൈമാറും.
കൊച്ചി : സ്റ്റാർട്ട്-അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം (SVEP) ആരംഭിച്ച് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുസ്ഥിര മാതൃക വികസിപ്പിക്കുന്നതിനായി നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് (MSDE) കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ആൻഡ് സ്മോൾ ബിസിനസ്സ് ഡെവലപ്‌മെന്റും (NIESBUD) ഗ്രാമവികസന മന്ത്രാലയവുമായി (MORD) ധാരണാപത്രം (MOU) ഒപ്പുവച്ചു.
വനിത ദിനത്തില്‍ 5 പുതിയ പദ്ധതികളുമായി വനിത ശിശുവികസന വകുപ്പ് തിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8 രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന്റെ മുന്‍വശത്ത് വച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആതുരസേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോള്‍ കനിവ് 108 ആംബുലന്‍സസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് അതിനുള്ള അവസരം ഒരുക്കി നല്‍കുകയായിരുന്നു. ദീപമോള്‍ക്ക് എല്ലാ ആശംസകളും മന്ത്രി നേര്‍ന്നു. യാത്രകളോടുള്ള അതിയയായ മോഹമാണ് 2008ല്‍ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് മോഹനന്റെ പിന്തുണയോടെ 2009ല്‍ ദീപമോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഹെവി ലൈസന്‍സും കരസ്ഥമാക്കി. ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല തുടര്‍ന്ന് ഉപജീവന മാര്‍ഗമാക്കാന്‍ ദീപമോള്‍ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്‌സി ഡ്രൈവറായുമൊക്കെ ദീപമോള്‍ ജോലി ചെയ്തു. 2021ല്‍ തന്റെ കാലങ്ങളായുള്ള കോട്ടയം ലഡാക് ബൈക്ക് യാത്ര എന്ന മോഹവും ദീപമോള്‍ സഫലീകരിച്ചു. ഭര്‍ത്താവ് മോഹനന്റെയും വിദ്യാര്‍ത്ഥിയായ ഏക മകന്‍ ദീപകിന്റെയും പിന്തുണയില്‍ 16 ദിവസം കൊണ്ടാണ് ദീപമോള്‍ കോട്ടയത്ത് നിന്ന് ലഡാക് വരെ തന്റെ ബൈക്കില്‍ സഞ്ചരിച്ച് എത്തിയത്. കുന്നംകുളത്ത് നടന്ന ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപമോള്‍ വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് പദ്ധതിയുടെ ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്. സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങാതെ നമുക്ക് അറിയാവുന്ന തൊഴില്‍ അത് എന്തും ആയിക്കൊട്ടെ അതുമായി മുന്നണിയിലേക്ക് എത്തണമെന്നാണ് ദീപമോള്‍ക്ക് പറയാനുള്ളത്. ഏതൊരു തൊഴിലും ചെയ്യാനുള്ള മനോധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാകണം. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം നിലയില്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കണമെന്നും ദീപ മോള്‍ പറഞ്ഞു.
കേരളത്തിലെ സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കൽ തുടങ്ങി വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികൾക്ക് മാത്രമായി ഒരു കോൾ സെന്റർ സംവിധാനം സംസ്ഥാന തൊഴിൽ വകുപ്പ് ‘സഹജ’ എന്ന പേരിൽ സജ്ജീകരിക്കുകയാണ്.
വലപ്പാട് : വിദ്യാർഥികളിൽ യുദ്ധം വരുത്തി വെക്കുന്ന കെടുത്തികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ ബോധവത്കരണ ക്യാമ്പയിൻ സംഘ ടിപ്പിച്ചു.
ഉക്രൈന്‍ കീഴടക്കുന്നത് തന്‍റെ ലക്ഷ്യമല്ലെന്ന് യുദ്ധത്തിനുമുമ്പും പിമ്പും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ആവര്‍ത്തിക്കുമ്പോഴും പുടിന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് വ്യക്തമാക്കി ഫ്രാന്‍സ് രംഗത്തെത്തി.