November 21, 2024

Login to your account

Username *
Password *
Remember Me

പാല്‍ക്ക് കടലിടുക്ക് നീന്തികടക്കാന്‍ അന്‍ഷുമാന്‍ ജിന്‍ഗ്രാനെ പിന്തുണച്ച് മുത്തൂറ്റ് ഫിനാന്‍സ്

Muthoot Finance backs Anshuman Jingran to swim in Palk Strait Muthoot Finance backs Anshuman Jingran to swim in Palk Strait
9 മണിക്കൂറും 49 മിനിറ്റും കൊണ്ട് ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള 30 കിലോമീറ്റര്‍ കടല്‍ നീന്തികടന്ന് 16 കാരനായ അന്‍ഷുമാന്‍
രാമേശ്വരം: ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള 30 കിലോമീറ്റര്‍ കടലിലൂടെയുള്ള ഭയാനകമായ പാല്‍ക്ക് കടലിടുക്ക് നീന്തികടക്കാനുള്ള റെക്കോര്‍ഡ് ബ്രേക്കിംഗ് നീന്തല്‍ താരമായ അന്‍ഷുമാന്‍ ജിന്‍ഗ്രാന്‍റെ ദൗത്യം നിറവേറ്റുന്നതിനായി പിന്തുണ നല്‍കി ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ്.
ഏപ്രില്‍ 19ന് പുലര്‍ച്ചെ 5.15ന് വടക്കന്‍ ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് രാമേശ്വരത്തെ ധനുഷ്കോടിയിലേക്ക് അന്‍ഷുമാന്‍ കടല്‍ നീന്തികടക്കാന്‍ ആരംഭിച്ചു. പിതാവ് സന്ദീപ് ജിന്‍ഗ്രാന്‍, പരിശീലകരായ ഗോകുല്‍ കാമത്ത്, അമിത് അവലെ എന്നിവരും ഒരു ഡോക്ടറും ലൈഫ് ഗാര്‍ഡും അടങ്ങുന്ന എസ്കോര്‍ട്ട് സംഘവും അന്‍ഷുമാനെ പിന്‍തുടര്‍ന്നു. വെല്ലുവിളി നിറഞ്ഞ നീന്തല്‍ ഒമ്പത് മണിക്കൂറും 49 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കി, അതേ ദിവസം 3.04ന് അവസാനിച്ചു. തമിഴ്നാട്ടിലെ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ നിരീക്ഷകന്‍ ഈ നേട്ടം സ്ഥിരീകരിച്ചു.
മുംബൈ തീരത്ത് അറബിക്കടലില്‍ ഒരു മാസത്തിനുള്ളില്‍ 200 കിലോമീറ്ററിലധികം നീന്തല്‍ അന്‍ഷുമാന്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ചോര്‍വാഡ് മുതല്‍ വെരാവല്‍ വരെയുള്ള 42 കിലോമീറ്റര്‍ വീര്‍ സവര്‍ക്കര്‍ അഖിലേന്ത്യാ കടല്‍ നീന്തലും അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഈ നേട്ടം കൈവരിച്ച അന്‍ഷുമാന്‍ ജിന്‍ഗ്രാനെ അഭിനന്ദിക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് രാമേശ്വരത്ത് ഒരു ചടങ്ങ് സംഘടിപ്പിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് സൗത്ത് സോണ്‍ സോണല്‍ മാനേജര്‍ ശ്രീകാന്ത് എന്‍ എസ്, മുത്തൂറ്റ് ഫിനാന്‍സിന്‍റെ ശിവഗംഗ മേഖല റീജണല്‍ മാനേജര്‍ പി.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പാല്‍ക്ക് കടലിടുക്ക് കടക്കാനുള്ള തന്‍റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടനാണ്. തന്‍റെ മാതാപിതാക്കളുടെയും പരിശീലകരുടെയും സ്പോണ്‍സറായി മുത്തൂറ്റ് ഫിനാന്‍സിന്‍റെയും പിന്തുണയില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ഇത്തരം നേട്ടങ്ങള്‍ പുതിയ ഉയരങ്ങളിലെത്താനും തന്‍റെ രാജ്യത്തിന് അഭിമാനം നല്‍കാനും പ്രേരിപ്പിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏഴ് സമുദ്രത്തിലൂടെയുള്ള നീന്തലും പൂര്‍ത്തിയാക്കി ഒരു ലോക റെക്കോര്‍ഡ് സ്ഥാപിക്കാനാണെന്ന് അന്‍ഷുമാന്‍ ജിന്‍ഗ്രാന്‍ പറഞ്ഞു.
ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഈ നേട്ടം നിറവേറ്റുന്നതിന് അന്‍ഷുമാനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. അസാധാരണ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവതലമുറയെ ശാക്തീകരിക്കുന്നതിനും മുത്തൂറ്റ് ഫിനാന്‍സ് വിശ്വസിക്കുന്നു. സ്പോര്‍ട്സിനായി ഗ്രാസ് റൂട്ട് ലെവല്‍ പ്രോജക്ടുകളള്‍ തങ്ങള്‍ പിന്തുണയ്ക്കുന്നു. കായികരംഗത്ത് വരും തലമുറയെ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് തമിഴ്നാട് സൗത്ത് സോണ്‍ സോണല്‍ മാനേജര്‍ ശ്രീകാന്ത് എന്‍ എസ് പറഞ്ഞു
അന്താരാഷ്ട്ര തലങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ മുത്തൂറ്റ് ഫിനാന്‍സ് പ്രതിജ്ഞാബദ്ധമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും അവരുടെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുമായി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്പോര്‍ട്സിന് പ്രാധാന്യം നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.