മുംബൈ: മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം രാജിവച്ച ശേഷം വിരാട് കോലി കളിക്കുന്ന പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ വരാനിരിക്കുന്നത്. രോഹിത് ശര്‍മയ്ക്ക് കീഴില്‍ കോലി കളിക്കുന്ന ആദ്യ പരമ്പര കൂടിയായിരിക്കുമിത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.
എന്നാല്‍ ഇന്ത്യയെ അലട്ടുന്നത് കോലിയുടെ ഫോമാണ്. രണ്ട് വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹത്തിന് സെഞ്ചുറിയൊന്നും നേടാന്‍ സാധിച്ചിട്ടില്ല. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറും പറയുന്നത് ഇക്കാര്യമാണ്. പരമ്പരയിലെ ശ്രദ്ധാകേന്ദ്രം കോലിയായിരിക്കുമെന്നാണ് അഗാര്‍ക്കറുടെ അഭിപ്രായം.