April 29, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: നാഷനല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് റുപേ കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. 5.88 ശതമാനമെന്ന ഏറ്റവും കുറഞ്ഞ വാര്‍ഷിക ശതമാന നിരക്ക് (എപിആര്‍) ആണ് ഈ ക്രെഡിറ്റ് കാര്‍ഡിന്റെ ആകര്‍ഷണം.
കൊച്ചി: കംഫര്ട്ട് ടെക്നോളജി കമ്പനിയും ഗ്ലോബല് ലൈഫ്സ്റ്റൈല് ആന്ഡ് പെര്ഫോമന്സ് ഫൂട്വെയര് ബ്രാന്ഡുമായ സ്കെച്ചേഴ്സ് സ്ട്രീറ്റ് റെഡി കളക്ഷന് അവതരിപ്പിച്ചു. ഇന്ത്യയിലെ ഫാഷന് മനോഭാവമുള്ള യുവാക്കള്ക്ക് ട്രെന്ഡിലൈന് സ്ട്രീറ്റ് വെയര് സ്നീക്കറുകള് പുതിയ ശേഖരം വാഗ്ദാനം ചെയ്യുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ ഉല്‍സവ സീസണോടനുബന്ധിച്ച് ഒപ്പോ റെനോ6 പ്രോ 5ജി ഗോള്‍ഡ് ദീപാവലി പതിപ്പും എഫ്19ന്റെ പ്രത്യേക എഡിഷനുകളുമാണ് അവതരിപ്പിക്കുന്നത്.
കൊച്ചി: വെറും ഒന്നര രൂപയ്ക്ക് ഉപയോഗിക്കാവുന്ന നീവനമായ പേപ്പര്‍ അധിഷ്ഠിത കൊതുകു പ്രതിരോധ സംവിധാനമായ ജംബോ ഫാസ്റ്റ് കാര്‍ഡ് അവതരിപ്പിച്ച് ഗുഡ്നൈറ്റ്. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്‍റെ ഗവേഷണ-വികസന വിഭാഗം തയ്യാറാക്കിയ പേപ്പര്‍ അധിഷ്ഠിത കൊതുക് പ്രതിരോധ മാര്‍ഗമായ ഇത് തല്‍ക്ഷണം ആശ്വാസം നല്‍കുകയും നാലു മണിക്കൂര്‍ വരെ കൊതുകില്‍ നിന്നു സംരക്ഷണം നല്‍കുകയും ചെയ്യും.
കൊച്ചി: ആമസോണിലെ ലക്ഷക്കണക്കിനു വരുന്ന രജിസ്റ്റര്ഡ് വില്പനക്കാര്ക്ക് 25 ലക്ഷം രൂപ വരെ തല്ക്ഷണ ഓവര് ഡ്രാഫ്റ്റ് ഡിജിറ്റലായി ലഭ്യമാക്കാന് ഐസിഐസിഐ ബാങ്ക് ആമസോണ് ഇന്ത്യയുമായി സഹകരിക്കും.ഒഡിക്ക് അപേക്ഷിക്കുന്നതും അനുമതി നല്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം ഡിജിറ്റല് പ്രക്രിയയിലൂടെയാണ്.
എറണാകുളത്ത് നിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ നിപയെ അതിജീവിച്ച എറണാകുളം സ്വദേശിയായ ഗോകുല്‍ കൃഷ്ണയുടെ അമ്മ വി.എസ്. വാസന്തിക്ക് താത്ക്കാലിക തസ്തികയില്‍ നിയമനം നല്‍കി.
തിരുവനന്തപുരം: സെപ്റ്റംബര്‍ 28 ലോക റാബീസ് ദിനമായി ആചരിക്കുമ്പോള്‍ പേ വിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 വര്‍ഷത്തോട് കൂടി പൂജ്യത്തിലെത്തിക്കുക എന്നതാണ് സുസ്ഥിര വികസന ലക്ഷ്യം.
കൊച്ചി: രാജ്യത്തെ മുന്‍നിര ഫാബ്രിക്സ് നിര്‍മാതാക്കളും റീട്ടെയിലറുമായ റെയ്മണ്ട് പുതിയ വൈബ്സ് ഷര്‍ട്ടിംഗ് ഫാബ്രിക്സ് കളക്ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജനപ്രിയ പുരുഷ വസ്ത്ര ബ്രാന്‍ഡായ റെയ്മണ്ട് ആഗോള തലത്തിലെ പ്രമുഖ ഡിസൈനറായ സുകേത് ധിറനുമായി ചേര്‍ന്ന് ആകര്‍ഷകമായ ഡിസൈനുകളാണ് വൈബ്സ് നിരയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഗൃഹാതരത്വത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, സമകാലിക സൗന്ദര്യ സങ്കല്‍പങ്ങളെ ഉള്‍ക്കൊള്ളിച്ച്, വര്‍ണങ്ങളില്‍ ശക്തമായ പരീക്ഷണങ്ങള്‍ നടത്തിയാണ് റെയ്മണ്ട് വൈബ്സ് ശ്രേണി അവതരിപ്പിക്കുന്നത്. വാട്ടര്‍കളര്‍ വാഷെസ്, സ്വിര്‍ലിങ് പാല്‍സ്ലി, ബോള്‍ഡ് അബ്സ്ട്രാക്ട്, ടൈ എന്‍ ഡൈ, ചെക്കര്‍ബോര്‍ഡ്. ഡീപ് വിത്ത് ഇന്‍ഡിഗോ, ട്രൈബല്‍ പ്രിന്‍റുകള്‍ എന്നീ ഏഴു വ്യത്യസ്ത പ്രിന്‍റുകളാണ് വൈബ്സ് ശേഖരത്തിലുള്ളത്. സാധാരണ നിലയിലേക്കു ജീവിതം തിരിച്ചു വന്നു കൊണ്ടിരിക്കെ കാഷ്വല്‍ രീതികളുടെ കാര്യത്തില്‍ പുതുമയുള്ള തലങ്ങളാണ് ഉപഭോക്താക്കള്‍ തേടുന്നതെന്ന് വൈബ്സ് ശേഖരങ്ങള്‍ അവതരിപ്പിച്ചതിനെ കുറിച്ചു പ്രതികരിച്ചു കൊണ്ട് റെയ്മണ്ട് സിഒഒ എസ് ഗണേഷ് കുമാര്‍ പറഞ്ഞു. പ്രതീക്ഷയോടെ ഷോപിങ് നടത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കു മുന്നില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ഉചിതമായ ഒന്നാണ് വൈബ്സ് ശേഖരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടണ്‍, ലിനന്‍, വിവിധ ബ്ലെന്‍ഡുകള്‍ എന്നിവയില്‍ വൈബ്സ് ശേഖരം ലഭ്യമാണ്. മീറ്ററിന് 850 രൂപ മുതലാണ് വില. ടെയ്ലേര്‍ഡ് ഷര്‍ട്ടിന് 1800 രൂപ മുതലാണ് വില. റെയ്മണ്ട് ഷോപുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട് ലെറ്റുകളിലും www.myraymond.com -ലും വൈബ്സ് ഷര്‍ട്ടിംഗ് ഫാബ്രിക്സ് കളക്ഷന്‍ ലഭ്യമാണ്
പരവൂർ സംഗീത സഭ ഏർപ്പെടുത്തിയ രണ്ടാമത് പരവൂർ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചന്. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ചെയർമാനും പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, രവി മേനോൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Ad - book cover
sthreedhanam ad