തിരുവനന്തപുരം- കേരള വിനോദ സഞ്ചാര വകുപ്പിനെ ഏറ്റവും പുതിയ സംരംഭമായ ‘Keravan Kerala’യെ പിന്തുണയ്ക്കുന്നതിനായി, BharatBenz ട്രക്കുകള്‍, ബസ്സുകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളായ Daimler India Commercial Vehicles (DICV), ഓട്ടോബാന്‍ ട്രക്കിംഗ് ഡീലര്‍ഷിപ്, JCBL ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ ഇന്ന അവരുടെ ആഡംബര വാഹനമായ റെഡി-ഫോര്‍-റോഡ് BharatBenz കാരവാന്‍ നിരത്തിലിറക്കി. ഈ ഉത്ഘാടന ചടങ്ങില്‍ കേരളത്തിലെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി മി. പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായിരുന്നു, ഒപ്പം ഗതാഗതമന്ത്രി മി. ആന്റണി രാജു, സര്‍ക്കാരിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.
BharatBenz 1017 ന്‍റെ ഷാസിയില്‍ നിര്‍മ്മിച്ച ഈ കാരവാന്‍ രണ്ടു വിഭാഗങ്ങളിലായി, 2 മുതല്‍ 4 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ പാകത്തില്‍ വ്യക്ത്യധിഷ്ഠിതമായി ലഭിക്കുന്നു. ഇതിന് വിശാലമായ ഒരു ലൌഞ്ച് എരിയയും, യാത്ചാരാനുഭവം രസകരവും സുഖകരവും ആയി മാറ്റുന്നത്തിനുള്ള ചാരിയിരിക്കാവുന്ന സീറ്റുകള്‍, ടിവി എന്നീ ആധുനിക സൌകര്യങ്ങളും ഉണ്ട്. ഇതിന്റെ അടുക്കള ഫ്രിഡ്ജ്, മൈക്രോവേവ്, ഇന്‍ഡക്ഷന്‍ കുക്കര്‍, യാത്രയില്‍ പാത്രങ്ങള്‍ സുരക്ഷിതമായി വയ്ക്കാന്‍ പാകത്തില്‍ പ്രത്യേകമായി തയ്യാര്‍ ചെയ്ത സ്റ്റോറേജ് ഏരിയ എന്നിവയാല്‍ സജ്ജമാക്കിയിരിക്കുന്നു. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഈ കാരവാനിന്‍റെ കിടപ്പു മുറിയില്‍ ഇഷ്ടാനുസരണം രൂപകല്‍പ്പന ചെയ്ത ഇരട്ട ബങ്ക് ബെഡ്ഡുകള്‍, ഷവര്‍ ഉള്ള ഒരു റസ്റ്റ് റൂം എന്നിവ തയ്യാര്‍ ചെയ്തിരിക്കുന്നു.
മി.രാജാറാം കൃഷ്ണമൂര്‍ത്തി, വൈസ് പ്രസിഡന്‍റ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ്, DICV:"ഈ പകര്‍ച്ചവ്യാധി അടിസ്ഥാനപരമായി നമ്മുടെ യാത്രകളോടുള്ള മനോഭാവവും, പ്രവണതകളും മാറ്റി മറിച്ചിരിക്കുന്നു. ഇപ്പോള്‍ യാത്രക്കാര്‍ പുതു തലമുറ സ്മാര്‍ട്ട് സോലൂഷനുകള്‍ പ്രതീക്ഷിക്കുന്നു, BharatBenz ഷാസി ഇതിനു പൂര്‍ണ്ണമായും അനുയോജ്യമാണ്. ‘Keravan Caravan’ സമ്പൂര്‍ണ്ണ ആഡംബരത്തിന്‍റെയും സമാനതകളില്ലാത്ത സൗഖ്യത്തിന്റെയും മകുടോദാഹരണമാണ്. വിനോദസഞ്ചാര മേഖലയുടെ ക്രമാനുഗതമായ പുനരുജ്ജീവനത്തിന് സാക്ഷിയാകുന്നതിലും, പുതിയ നിക്ഷേപ-സൗഹൃദ വിനോദ സഞ്ചാര നയത്തെ സ്വാഗതം ചെയ്യുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്."
ലോകോത്തര നിലവാരത്തിലുള്ള BSVI സാങ്കേതികത, പാരബോളിക് സസ്പെന്‍ഷന്‍, ഏഎ ശ്രേണിയിലെ ഏറ്റവും മികച്ച, പരിപാലനം വളരെക്കുറച്ചു മാത്രം ആവശ്യമുള്ള ഇന്ധന സൗഹൃദ എഞ്ചിന്‍ എന്നിവയുള്ള BharatBenz 1017 ഏറ്റവും സുഖകരവും, സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു. ഡി.ഐ.സി.വി യുടെ ഓറഗഡത്തിലുള്ള അത്യാധുനിക നിര്‍മ്മാണശാലയിലാണ് ഈ ബസ് ഷാസി നിര്‍മ്മിച്ചിരിക്കുന്നത്.