ബിജെപിയിലെ ചില നേതാക്കള്‍ സംസാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. രാഷ്ട്രീയക്കാര്‍ വാചകമടി മാത്രം നടത്തുന്നത് കുറയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓരോ സംഭവത്തിന് ശേഷവും മാധ്യമങ്ങളെ കാണാറില്ലല്ലോയെന്ന് ഗഡ്കരി ചോദിച്ചു. രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളുമായി വളരെക്കുറച്ച് മാത്രമേ ആശയവിനിമയം നടത്താവൂ. എന്നാല്‍ ബിജെപിയില്‍ അത് ഇത്തിരി കൂടുതലുമാണെന്ന് ഗഡ്കരി പറഞ്ഞു.
എന്നാല്‍, റഫാല്‍ വിഷയത്തില്‍ ബിജെപിയുടെ എഴുപതോളം വാര്‍ത്താസമ്മേളനങ്ങള്‍ നടത്താന്‍ പോകുന്നതിനേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് നിരവധി നേതാക്കളുണ്ടെന്നും അവര്‍ക്ക് മാധ്യമങ്ങളോട് പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ എന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി.