രാഹുല്‍ ഗാന്ധി ഇസ്‌ലാം മതത്തില്‍ ചേര്‍ന്നെന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് വ്യാജപ്രചരണം. വൃദ്ധനായ മുസ്ലീം പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നത് നോക്കി ഭക്തിപൂര്‍വ്വം നില്‍ക്കുന്ന രാഹുലിനെയാണ് വീഡിയോയില്‍ കാണുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ട്. മോദിനമ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യല്‍ തമാശ, ഇന്ത്യ 272+ തുടങ്ങി നിരവധി പേജുകള്‍ വീഡിയോ ഷെയര്‍ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2 വര്‍ഷം പഴക്കമുള്ള വീഡിയോ ആണിത്. സൂഫി പണ്ഡിതനും ആത്മീയ നേതാവുമായ മഖ്തൂം സാഹിബിന്റെ ശവകുടീരത്തിങ്കല്‍ അദ്ദേഹത്തിന് ആദരവര്‍പ്പിക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. അന്നത്തെ അയോധ്യാ സന്ദര്‍ശനത്തിനിടെ ഹനുമാന്‍ഗര്‍ഗ് അമ്പലവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.