മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വിദ്യാർത്ഥികൾക്കായി രാജ്യവ്യാപകമായി നടത്തിയ പൊതു ബോധവൽക്കരണ മത്സരമായ യു-ജീനിയസിന്റെ ഫൈനൽ മുംബൈയിൽ വച്ച് നടന്നു. സൺബീം സ്കൂളിലെ ദേവാൻഷ് ഗുപ്ത, ആദിത്യ ജയ്സ്വാൾ എന്നിവർ ജേതാക്കളായപ്പോൾ, ഡോ.വീരേന്ദ്ര സ്വരൂപ് എജ്യുക്കേഷൻ സെന്ററിലെ കുമാർ കൗടില്യ, ഓജാസ് ദീക്ഷിത്, എന്നിവർ ഫസ്റ്റ് റണ്ണർ അപ്പ്, ബെംഗളൂരു നാഷണൽ പബ്ലിക് സ്കൂളിലെ ഓജാസ് ഹയാത്നഗർക്കർ, ആദിത്യ കഥൈത് എന്നിവർ സെക്കൻഡ് റണ്ണർ അപ്പ് ആയി.
വൈ ബി ചൗഹാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ശ്രീമതി എ മണിമേഖലൈയുടെ സാന്നിധ്യവുമുണ്ടായിരുന്നു.
വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സഹിതം ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു. 50,000 രൂപ ക്യാഷ് പ്രൈസുള്ള ഫസ്റ്റ് റണ്ണറപ്പും 25,000 രൂപ ക്യാഷ് പ്രൈസുള്ള സെക്കൻഡ് റണ്ണറപ്പും സർട്ടിഫിക്കറ്റുകളും ട്രോഫികളും അടങ്ങുന്നതാണ് മറ്റ് സമ്മാനങ്ങൾ.
ഡൽഹി, മുംബൈ എന്നിവിടങ്ങളിലായാണ് 35 ദിവസം നീണ്ടുനിന്ന മത്സരം സംഘടിപ്പിച്ചത്.
"നമ്മുടെ രാജ്യത്ത് അത്തരം ശോഭയുള്ള യുവ മനസ്സുകളെ കാണുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. വിദ്യാഭ്യാസത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും നിലവിലെ വിപണി സാഹചര്യങ്ങളിൽ ബാങ്കിംഗിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനും ഇത് വളരെ പ്രധാനമാണ്. രാഷ്ട്ര നിർമ്മാണവും യുവജന ശാക്തീകരണവും സുഗമമാക്കുന്നതിനും ഭാവിയിൽ തുടരാൻ ആഗ്രഹിക്കുന്നതും ലക്ഷ്യമിട്ടാണ് ബാങ്ക് ഒരു ദേശീയ പൊതു ബോധവൽക്കരണ ക്വിസ് മത്സരം സംഘടിപ്പിച്ചത്. " യൂണിയൻ ബാങ്ക് എംഡിയും സിഇഒയുമായ ശ്രീമതി എ മണിമേഖലൈ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു.
8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ 2 അംഗ ടീമുകളാണ് പങ്കെടുത്തത്. പൊതുവിജ്ഞാനം, പൊതു അവബോധം, ബാങ്കിംഗ് & ഫിനാൻസ് എന്നിവയായിരുന്നു വിഷയങ്ങൾ.