May 21, 2024

Login to your account

Username *
Password *
Remember Me
Author

Author

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക.
അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സിന്റെ (ACCA) അക്രെഡിറ്റേഷനുള്ള വിവിധ കൊമേഴ്സ് കോഴ്സുകള്‍ ലഭ്യമാക്കി വിദ്യാര്‍ത്ഥികളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി (ISDC) എംജി സര്‍വ്വകലാശാല ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രകാശ് കുമാര്‍ ബി, ഐഎസ് ഡിസി പാര്‍ട്ടണര്‍ഷിപ്പ് മേധാവി ഷോണ്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്.
‘രാഷ്ട്രപത്‌നി’ പരാമർശത്തിൽ പാര്‍ലമെന്റിന്റെ ഇരു സഭകളുടേയും പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. ലോക്‌സഭ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ സോണിയാ ഗാന്ധി സ്മൃതി ഇറാനി വാക്കേറ്റം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു
കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം. 10 ഇനങ്ങളിലാണ് ഇന്ത്യക്ക് ഇന്ന് ഫൈനൽ മത്സരങ്ങളുള്ളത്.
17 വയസ് തികഞ്ഞവര്‍ക്ക് ഇനി മുതല്‍ വോട്ടര്‍ ഐ.ഡിക്ക് വേണ്ടി അപേക്ഷിക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. വോട്ടര്‍ ഐ.ഡിക്ക് അപേക്ഷിക്കാനായി ഇനി രാജ്യത്തെ യുവാക്കളും യുവതികളും 18 വയസാവാന്‍ കാത്തിരിക്കേണ്ടെന്ന് വ്യാഴാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
ഗുവാഹത്തി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം റൺവെയിൽനിന്ന് തെന്നിമാറി . 98 യാത്രക്കാരുമായി കൊൽക്കത്തയിലേക്ക് പോകാനുള്ള വിമാനമാണ് തെന്നിമാറിയത്
കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 1:45 ന് ആണ് സംഭവം.
മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. പുലർച്ചെ സ്കോർപ്പിയോ കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പിടികൂടി.
അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റി.
കേരളം ഒരു നവവൈജ്ഞാനിക കേന്ദ്രമായി മാറുകയാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്തെ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ സെന്ററിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച വൈകല്യപഠന ഗവേഷണകേന്ദ്രമായ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Award
Ad - book cover
sthreedhanam ad