April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ തങ്ങളുടെ ഏറ്റവും പരിസ്ഥിതി സൗഹൃദ സ്മാര്‍ട്ട്ഫോണായ നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു. ഫോണിന്‍റെ പ്രകടനത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ 100 ശതമാനം റീസൈക്കിള്‍ ചെയ്ത അലുമിനിയം ഫ്രെയിമും 65 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബാക്കും ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്നിക്കല്‍ ഫോറം സംഘടിപ്പിക്കുന്ന സൗജന്യ ഓഫ്ലൈന്‍ സെഷന്‍ ഫെബ്രുവരി 18ന് നടക്കും. ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് പരിപാടി.
തിരുവനന്തപുരം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ഫെബ്രുവരി 22 ബുധനാഴ്ച തമ്പാനൂരിൽ ഉള്ള അപ്പോളോ ഡിമോറ ഹോട്ടലിൽ വെച്ച് നടത്തുന്നതാണെന്ന് ഭാരവാഹികൾ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
നെടുമങ്ങാട് നഗരസഭയില്‍ സംഘടിപ്പിച്ച കേരളോത്സവം, ബാലകലോത്സവം എന്നിവയില്‍ മത്സരിച്ച് വിജയികളായവര്‍ക്ക് സമ്മാനദാനവും വിവിധ മേഖലകളിലെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് ജേതാക്കള്‍ക്ക് ആദരവും സംഘടിപ്പിച്ചു.
കേരള തീരത്ത് ഇന്ന് (ഫെബ്രുവരി 14) രാവിലെ 11.30 മുതൽ ഫെബ്രുവരി 16 രാത്രി 8:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം: പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ ജി.ശേഖരൻ നായരെ അനുസ്മരിച്ചു.
നെടുമങ്ങാട് ഗവ.എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ക്രമീകരിച്ച പ്രീ-പ്രൈമറി ക്ലാസ് മുറികളുടെയും പുറംവാതിൽ കളിയിടത്തിന്റെയും ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.
ഇ-നിയമസഭ ആപ്ലിക്കേഷന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ഇന്ന് വൈകുന്നേരം (2023 ഫെബ്രുവരി 08, ബുധനാഴ്ച) നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു. ബഹു. നിയമസഭാ സ്പീക്കര്‍ ശ്രീ. എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ സ്വാഗതം ആശംസിച്ചു. ബഹു. ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ശ്രീ. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. നിയമസഭാ സെക്രട്ടറി എ എം ബഷീർ എന്നിവര്‍ ആശംസകൾ അർപ്പിച്ചു.
തന്റെ വൃക്കകളിലൊന്ന് അപരിചിതയായ യുവതിയ്ക്ക് നല്‍കിയ വയനാട് ചീയമ്പം പള്ളിപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്.