ലണ്ടൻ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന അക്രമങ്ങൾ ലോകത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തി. കേരളം നാണം കെടുത്തുന്ന പ്രസ്താവനയാണ് യുകെ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ കേരളത്തിൽ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. ശബരിമല വിവാദത്തെത്തുടർന്ന് കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമാി ബന്ധപ്പെട്ട് കേരളത്തിലെ ചില സിറ്റികളിലും ടൗണുകളിലും കലാപം നടക്കുകയാണ്. പോലീസും അക്രമികളും തമ്മിലുള്ള സംഘർഷത്തിൽ പൊതു സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. നിങ്ങൾ കേരളത്തിലേക്ക് പോകുകയാണെങ്കിൽ മിഡിയ റിപ്പോർട്ടുകൾ സസൂഷ്മം ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നുമാണ് യുകെ ഫോറിൽ ആന്റ് കോമൺ വെൽത്ത് ഓഫീസിൽ നിന്നുള്ള പ്രസ്താവന.മതപരമായ സ്ഥലങ്ങൾ, വിപണന കേന്ദ്രങ്ങൾ, ഉത്സവ സ്ഥലങ്ങൾ, ബീച്ചുകൾ തുടങ്ങിയ ബ്രിട്ടീഷ് പൗരൻമാർ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഭീഷണി ഉയർത്തിയേക്കാം. നിങ്ങൾ ഈ സമയത്ത് ജാഗ്രത പാലിക്കണം, പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കുകയും നിങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും എടുക്കുകയും വേണമെന്നും ബ്രിട്ടീഷ് പൗരന്മാർക്ക് യുകെ മുന്നറിയിപ്പ് നൽകുന്നു.