ന്യൂയോർക്ക് : ക്യൂബക്കെതിരായ അമേരിക്കൻ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാ വശ്യപ്പെടുന്ന പ്രമേയത്തിന് യുഎൻ പ്രതിനിധി സഭയുടെ അംഗീകാരം. ആറ് പതിറ്റാണ്ടായി തുട രുന്ന ഉപരോധത്തിനെതിരെ 189 അംഗരാഷ്‌ട്രങ്ങൾ വോട്ട് ചെയ്‌തപ്പോൾ അമേരിക്കയും ഇസ്രയേലും മാത്രo അനുകൂലിച്ചു.
ഏറെക്കാലമായി അമേരിക്കയുടെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് ഐക്യരാഷ്‌ട്ര സംഘടനയുടെ അംഗീകാരം ലഭിക്കുന്നുണ്ടെങ്കിലും അഗമരിക്ക തങ്ങളടൈ നിലപാട് മാറ്റാൻ തയ്യാറായിട്ടില്ല. ബുധനാഴ്‌ച രാത്രി ഐക്യരാഷ്‌ട്ര സഭയിലെ യുഎസ് പ്രതിനിധിസംഘം ക്യൂബ അവതരിപ്പിക്കുന്ന പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ യുഎൻ അംഗരാഷ്‌ട്രങ്ങളോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
വ്യാഴാഴ്‌ച യുഎൻ പ്രതിനിധി സഭയിൽ വോട്ടെടുപ്പ് നടന്നപ്പോൾ ശക്തമായ സമ്മർദ്ദമുണ്ടായിട്ടും ഇസ്രയേൽ ഒഴികെ മറ്റൊരു രാജ്യവും അമേരിക്കൻ നിലപാടിനെ പിന്തുണച്ചില്ല. ക്യൂബ അവതരി പ്പിച്ച പ്രമേയത്തിനെതിരെ അമേരിക്ക കൊണ്ടുവന്ന ഭേദഗതികളെല്ലാം പ്രതിനിധിസഭ തള്ളി.