November 23, 2024

Login to your account

Username *
Password *
Remember Me

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യംവെച്ച് നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ

തെഹ്‌റാൻ: ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യം വെക്കാൻ നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ. തെൽ അവീവ്​, ഹൈഫ എന്നീ ഇസ്രായേൽ നഗരങ്ങളിൽ നാശം വിതക്കാനുതകുന്ന ഡ്രോണിന്​ ‘അറാഷ്​ രണ്ട്​’ എന്നാണ്​ നാമകരണം ചെയ്​തിരിക്കുന്നത്​. തുടർച്ചയായ ഇസ്രായേൽ താക്കീത്​ മുൻനിർത്തിയാണ്​ അറാശ്​ രണ്ട്​ എന്ന ഡ്രോൺ വികസിപ്പിച്ചെടുത്തതെന്ന്​ ഇറാൻ കരസേനാ കമാണ്ടർ കിയോമസ്​ ഹൈദരി അറിയിച്ചു.

ഇസ്രായേൽ നഗരങ്ങളിൽ വ്യാപകനാശം വിതക്കാൻ ഡ്രോണിന്​ സാധിക്കുമെന്നാണ് ​ഇറാൻ സൈന്യത്തി​ന്റെ അവകാശവാദം. ഭാവി സൈനികാഭ്യാസങ്ങളിൽ പുതിയ ഡ്രോണി​ന്റെ ക്ഷമത പരീക്ഷിക്കുമെന്നും സൈനിക കമാണ്ടർ വ്യക്​തമാക്കി. സാറ്റലൈറ്റ്​ നിയന്ത്രിത മിസൈലുകൾക്കും ഇറാൻ രൂപം നൽകിയതായി സൈന്യം വെളിപ്പെടുത്തി.

സ്വന്തം നിലക്ക്​ ഏതൊരു സൈനിക നീക്കവും നടത്താൻ യു.എസ്​ പ്രസിഡൻറ്​ ജോബൈഡൻ അനുമതി നൽകിയതായി കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ്​ വ്യക്​തമാക്കിയിരുന്നു. തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഇസ്രായേലി​ൻറ സൈനികക്ഷമത അനുഭവിച്ചറിയുമെന്നും പ്രധാനമന്ത്രി ഇറാന്​ താക്കീതും നൽകി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.