സൂയസ് കനാലില്‍ ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഗതാഗത തടസം. ഇത്തവണ 43,000 ടൺ ഭാരമുള്ള കോറൽ ക്രിസ്റ്റൽ എന്ന കപ്പലാണ് പെട്ട് പോയത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് എവർ ഗിവന്‍ എന്ന ചരക്ക് കപ്പല്‍ സൂയസ് കനാലില്‍ കുറുകെ കിടന്നതിനെ തുടര്‍ന്ന് കനാലിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് ആറ് ദിവസത്തോളം നീണ്ട നിരന്തര ശ്രമഫലമായാണ് എവർഗ്രീനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഏതാണ്ട് ഇതിന് സമാനമായിരുന്നു ഇന്നലത്തെ സംഭവവും.
ഏറെ നേരത്തെ ശ്രമഫലമായി ചരക്ക് കപ്പലായ പനാമന്‍ ഉടമസ്ഥതയിലുള്ള കോറല്‍ ക്രിസ്റ്റല്‍, ചെങ്കടലിലെ പോര്‍ട്ട് സുഡാനിലേക്കുള്ള യാത്ര പുനരാരംഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അതിനിടെ നിരവധി ചെറു കപ്പലുകളെ വഴി തിരിച്ച് വിടേണ്ടിവന്നു.
കപ്പല്‍ കനാലില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമെന്താണെന്ന് ഇതുവരെയായിട്ടും വ്യക്തമായില്ല. ആറ് മാസങ്ങള്‍ക്ക് മുമ്പ് എവർ ഗിവന്‍ എന്ന ചരക്ക് കപ്പല്‍ കനാലില്‍ കുടുങ്ങിയപ്പോള്‍ ശക്തമായ കാറ്റിന്‍റെ ഫലമായി കപ്പലിന്‍റെ ദിശ മാറിയതാകാമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്.