കിഴക്കൻ ഉക്രെയ്‌നിലെ വിമതരുടെ നിയന്ത്രണത്തിലുള്ള രണ്ട് മേഖലകള്‍ പിടിച്ചെടുത്ത് അവയെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിക്കാന്‍ റഷ്യന്‍ നീക്കം. ഇതിനായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ സൈന്യത്തെ അയച്ചെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഉക്രൈനില്‍ നിന്ന് വിഘടിച്ച് നില്‍ക്കുകയും ഉക്രൈന്‍ സൈന്യത്തിനെതിരെ നിരന്തരം മോട്ടോര്‍ അക്രമണം നടത്തുകയും ചെയ്യുന്ന റഷ്യന്‍ വിമതരുടെ കീഴിലുള്ള സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ ഡൊനെറ്റ്‌സ്‌കിലും ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലേക്കുമാണ് റഷ്യ സൈന്യത്തെ അയച്ചത്. വിമത പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ ആഴ്ചമുതല്‍ ഉക്രൈന്‍ സൈനീകര്‍ക്കും വീടുകള്‍ക്കും നേരെ മോട്ടോര്‍ അക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ സമാധാനം സ്ഥാപിക്കാനെന്ന തരത്തില്‍ പുടിന്‍റെ സൈനീക നീക്കം.സൈനീക നീക്കം വിഢിത്തമാണെന്നും റഷ്യ യുദ്ധത്തിന് ഒരു കാരണം കണ്ടെത്തുകയാണെന്നും ഉക്രൈന്‍ ആരോപിച്ചു. 2014 ല്‍ ഉക്രൈന്‍ സൈനീകരുമായി നിരന്തരം മോട്ടോര്‍ ആക്രമണം നടത്തുന്ന പ്രദേശങ്ങളാണ് ഈ വിമത പ്രദേശങ്ങള്‍. അക്കാലം മുതല്‍ ഈ രണ്ട് പ്രവിശ്യകളും വിമതരുടെ കൈവശമാണുള്ളത്.