November 21, 2024

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (646)

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിൽ നിപ്പ രോഗബാധിതനായ കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.
കോഴിക്കോട് താലൂക്കില്‍ 48 മണിക്കൂര്‍ നേരത്തേക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു
ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥീരികരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ത്തു.
തിരു :കേരളത്തിൽ ഞായറാഴ്ച 29,836 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂർ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസർഗോഡ് 500 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
തിരു :കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികളെ കണ്ടെത്തൽ, രോഗ പ്രതിരോധം, ചികിത്സ, വാക്സിനേഷൻ, കുറഞ്ഞ മരണനിരക്ക് എന്നിവയെല്ലാം സംസ്ഥാനം ഏറ്റവും മികച്ചനിലയിലാണ്. ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച രീതിയിൽ രോഗനിർണയം നടത്തുന്ന സംസ്ഥാനമാണ് കേരളം. ആറുകേസിൽ ഒരെണ്ണം വീതം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിന്റെയർത്ഥം പരമാവധി രോഗികളെ നാം കണ്ടെത്തുന്നു എന്നാണ്. ദേശീയ ശരാശരി 33ൽ ഒന്നാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നൂറിലൊരു കേസാണ് കണ്ടെത്തുന്നത്. 70.24 ശതമാനം പേർ ആദ്യഡോസ് വാക്സിനെടുത്തു. 25.51 ശതമാനം പേർ രണ്ടാം ഡോസും എടുത്തു. 60 വയസിന് മുകളിലുള്ളവർ, കിടപ്പുരോഗികൾ, അനുബന്ധ രോഗമുള്ളവർ എന്നിവർക്കെല്ലാം വാക്സിൻ ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
ധാരാളം വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം ഒത്തിണങ്ങിയ മുട്ട ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മുട്ട പല രീതിയിലും പാകം ചെയ്യാം. ഇതു ബുള്‍സൈ ആയും ഓംലറ്റായും കറി വച്ചും ബുര്‍ജിയായും പുഴുങ്ങിയുമെല്ലാം കഴിയ്ക്കുന്നവരുണ്ട്. ഏതു ഭക്ഷണമാണെങ്കിലും കഴിയ്ക്കുന്ന സമയവും രീതിയുമെല്ലാം ഏറെ പ്രധാനമാണ്.മുട്ടയുടെ കാര്യത്തിലും പാചക രീതിയും കഴിയ്ക്കുന്ന സമയവുമെല്ലാം പ്രധാനപ്പെട്ടതു തന്നെയാണ്. മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം പറയാന്‍. എണ്ണ ചേര്‍ക്കാത്ത പാചക രീതിയെന്നതാണ് ഈ ഗുണം കൂടുതല്‍ നല്‍കുന്നത്. മുട്ട പുഴുങ്ങി കഴിയ്ക്കുന്നതു പോലെ തന്നെ ഇത് രാവിലെ പ്രാതലിന് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുട്ട കഴിയ്ക്കാന്‍ പറ്റിയ സമയം രാവിലെ പ്രാതലിനാണ് എന്നതാണ് വാസ്തവം. അതും പുഴുങ്ങിയ മുട്ട. എന്നാല്‍ പലരും പ്രാതലിന് മുട്ട കഴിയ്ക്കുമെങ്കിലും ഇത് ഓംലറ്റായോ ബുള്‍സൈ ആയോ എല്ലാമാണ് കഴിയ്ക്കാറ്. പ്രാതലിന് പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചറിയൂ. ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട ഊര്‍ജം നല്‍കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് പുഴുങ്ങിയ മുട്ട രാവിലെ കഴിയ്ക്കുന്നതെന്നു വേണം, പറയാന്‍. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള മികച്ചൊരു വഴിയാണിത്. തടി കുറയ്ക്കാന്‍, അമിത ഭക്ഷണം കുറയ്ക്കാന്‍ പ്രാതലിന് പുഴുങ്ങിയ മുട്ട നല്ലതാണ്. മുട്ടയിലെ പ്രോട്ടീനാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്. ഇത് വയര്‍ പെട്ടെന്നു നിറയാന്‍, വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് അമിത ഭക്ഷണം ഒഴിവാക്കാനും നല്ലതാണ്. ഇതില്‍ അല്‍പം കുരുമുളകു പൊടി കൂടി ചേര്‍ക്കുന്നത് അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടിയും കൊഴുപ്പും പെട്ടെന്നു നീക്കാന്‍ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് പ്രാതലിന് പുഴുങ്ങിയ മുട്ട തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായിരിയ്ക്കാന്‍ ഇത് സഹായിക്കും. മുട്ടയിലെ കൊളീന്‍ ആണ് ഈ ഗുണം നല്‍കുന്നത്.കോശങ്ങള്‍ക്കു വേണ്ട ഊര്‍ജം നല്‍കി ബുദ്ധിശക്തിയും ഓര്‍മ ശക്തിയുമെല്ലാം മെച്ചമാക്കാന്‍ ഇതു സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് പുഴുങ്ങിയ മുട്ട. ഇതിലെ കരാറ്റനോയ്ഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതിലടങ്ങിയിരിക്കുന്ന കരാറ്റനോയ്ഡുകള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയും.
പാരമ്പര്യ രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ തോതുയരുകയോ ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുകയോ ചെയ്യുന്ന അവ്‌സഥാണ് ഇതെന്നു വേണം, പറയാന്‍. പ്രമേഹം പാരമ്പര്യമാണെങ്കിലും ഭക്ഷണശീലങ്ങളും ഇതിനു കാരണമാകുന്നുമുണ്ട്. മധുരം പ്രമേഹത്തിന്റെ മുഖ്യ ശത്രുവാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രമേഹം ഗുരുതരമാകുന്നത് ഹൃദയ പ്രശ്‌നങ്ങളിലേയ്ക്കു വരെ വഴി വയ്ക്കുന്ന ഒന്നുമാണ്. സ്‌ട്രോക്ക് അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും. ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കില്ല എങ്കിലും കൃത്യമായ ചിട്ടവട്ടങ്ങളോടെ ഇതു നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുകയും ചെയ്യും. ഭക്ഷണ ചിട്ട ഏറെ പ്രധാനമാണ്. അരി ഭക്ഷണവും മധുരവുമെല്ലാം കുറയ്ക്കുക എന്നത് ഏറെ പ്രധാനമാണ്. ഇതിനൊപ്പം കൃത്യമായ വ്യായാമവും പ്രധാനം. പ്രമേഹ നിയന്ത്രണത്തിന് ഇംഗ്ലീഷ് മരുന്നുകളേയും ഇന്‍സുലിന്‍ കുത്തിവയ്പ്പിനേയുമെല്ലാം ആശ്രയിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരം രീതികളിലേയ്ക്കു തിരിയുന്നതിനേക്കാള്‍ വീട്ടുവൈദ്യങ്ങള്‍ ഏറെ ഗുണം നല്‍കും. പലതും നമ്മുടെ വളപ്പില്‍ നിന്നും തന്നെ ലഭിയ്ക്കുന്നവയുമാണ്. ഇത്തരത്തില്‍ പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന പ്രകൃതി ദത്ത ഔഷധമാണ് പേര. പേരയുടെ ഇല ഇതിനുള്ള നല്ലൊരു മരുന്നുമാണ്. പേരയില പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നു. ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നറിയൂ,പേരയിലയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. പേരയില ചായ തയ്യാറാക്കിയാണ് പ്രമേഹ നിയന്ത്രണം സാധ്യമാകുന്നത്. ഇതു ദിവസവും കുടിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് ഏറെ ഗുണം നല്‍കുന്നുവെന്നു തെളിഞ്ഞിട്ടുമുണ്ട്. പേരയില ചായ തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. ഏതാനും തളിരിലയാണ് ഇതിനു വേണ്ടി ഉപയോഗിയ്‌ക്കേണ്ടത്. ഇത് തിളപ്പിച്ച വെള്ളത്തിലിട്ട് അര മണിക്കൂര്‍ നേരമെങ്കിലും വയ്ക്കുക. പിന്നീട് സാധാരണ രീതിയില്‍ ഈ വെള്ളമുപയോഗിച്ചു ചായ തിളപ്പിച്ചു കുടിയ്ക്കാം. പഞ്ചസാര ചേര്‍ക്കാത്തതാണ് കൂടുതല്‍ നല്ലത്. മധുരം അത്യാവശ്യമെങ്കില്‍ തേന്‍ പോലുളളവ മിതമായി ചേര്‍ക്കാം. എന്നാല്‍ ചൂടുചായയിലോ വെള്ളത്തിലോ തേന്‍ ചേര്‍ക്കുന്നതും അത്ര നല്ലതല്ല. ഈ പേരയില ചായ അടുപ്പിച്ച് പരീക്ഷിച്ചാല്‍ ഏതു കടുത്ത പ്രമേഹവും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിയ്ക്കുമെന്നതാണ് വാസ്തവം. ആര്‍ക്കും ഉപയോഗിയ്ക്കാവുന്ന ആരോഗ്യകരമായ മരുന്നാണിത്. പേരയില ചായ കുടിയ്ക്കുന്നതു കൊണ്ട് പ്രമേഹം മാറുന്നതു മാത്രമല്ല, മറ്റു പല ഗുണങ്ങളുമുണ്ട്. കൊഴുപ്പു കളയാനും പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്നതു കൊണ്ടു തന്നെ തടി നിയന്ത്രിയ്ക്കാനുളള നല്ലൊരു വഴിയാണിത്. ഇതില്‍ സീറോ കലോറിയാണ് അടങ്ങിയിരിയ്ക്കുന്നതെന്നു വേണം, പറയാന്‍. മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ തോന്നുമ്പോള്‍ ഇതു കുടിയ്ക്കുന്നതു നല്ലതാണ്. വിശപ്പു കുറയ്ക്കുന്ന ഒന്നു കൂടിയാണിത്. ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ് പേരയില ചായ. ഇതു ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിന്റുകള്‍ കൊളസ്‌ട്രോള്‍, പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നതു കൊണ്ടു തന്നെ ഇതു വഴിയും ഹൃദയാരോഗ്യത്തിനു നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിനു തടസം നില്‍ക്കുന്നവയുമാണ്. വായയുടെ ആരോഗ്യത്തിനും മികച്ച ഒന്നാണ് പേരയില ചായ. പ്രത്യേകിച്ചും വായ്പ്പുണ്ണു പോലുള്ള അവസ്ഥയെങ്കില്‍. ഇതുപോലെ മോണ വീക്കത്തിനും ഇത് ഏറെ നല്ലതാണ്. വായയില്‍ ഇതൊഴിച്ചു കഴുകുന്നതു നല്ലതാണ്. കുടിയ്ക്കുന്നതും നല്ലതു തന്നെയാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഈ പേരയില ചായ. പേരയിലയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൊളസ്‌ട്രോളുള്ളവര്‍ക്ക് ഈ വഴി പരീക്ഷിയ്ക്കാം ലിവര്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പേരയില ചായ ഇത് കരളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് ഇതിനു സഹായിക്കുന്നതും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള നല്ലൊരു വഴി കൂടിയാണ് ഈ ചായ. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ചും ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ലൈകോഫീന്‍ എന്ന ആന്റി ഓക്‌സിഡന്റുകള്‍. ഓറല്‍, പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയാനാണ് ഇത് ഏറെ ഉത്തമമായത്. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പേരയിലയിട്ടു തിളപ്പിച്ച ചായ കുടിയ്ക്കുന്നത്. പ്രത്യേകിച്ചും വയറിളക്കമുള്ളപ്പോള്‍. ഇതിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്. ഇത് ദോഷകരമായ ബാക്ടീരിയയെ നീക്കം ചെയ്യന്നു. അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.
വയര്‍ ചാടുന്നത് പണ്ട് അല്‍പം പ്രായം ചെന്നവരുടെ പ്രശ്‌നമായിരുന്നുവെങ്കില്‍ ഇന്നത്തെ കാലത്തു യുവതലമുറയുടെ കൂടി പ്രശ്‌നമാണിത്. ആണ്‍ പെണ്‍ ഭേദമില്ലാതെ വയര്‍ ചാടുന്നുവെന്നതാണ് പ്രശ്‌നം. വയര്‍ ചാടുന്നതു കേവലം സൗന്ദര്യ പ്രശ്‌നം മാത്രമായി കാണരുത്. വലിയൊരു ആരോഗ്യ പ്രശ്‌നം കൂടിയാണിത്. കാരണം വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് മറ്റേതു ശരീര ഭാഗങ്ങളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിലും അപകടമാണ്. എളുപ്പത്തില്‍ കൊഴുപ്പടിഞ്ഞു കൂടും, പോകാന്‍ ഏറെ ബുദ്ധിമുട്ടും. വയര്‍ ചാടുന്നതു തടയുമെന്ന് അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. ഇതിനുള്ള പ്രതിവിധി തികച്ചും സ്വഭാവിക വഴികള്‍ പരീക്ഷിയ്ക്കുക എന്നതാണ്. ഇത്തരം ഒന്നാണ് പെരുഞ്ചീരകം. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന പെരുഞ്ചീരക വെള്ളം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനൊപ്പം മറ്റു ചില ചേരുവകള്‍ കൂടി ചേര്‍ക്കുന്നുമുണ്ട്.
കിഡ്‌നി അഥവാ വൃക്ക ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ശരീരത്തിലെ അരിപ്പയെന്നു വേണം, ഈ അവയവത്തെ പറയാന്‍. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യുന്ന ഒന്നാണിത്. കിഡ്‌നിയുടെ ആരോഗ്യം തകരാറിലെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും ആരോഗ്യം തകരാറിലാകുമെന്നതാണ് വാസ്തവം. രക്തം വിഷമുക്തമാക്കാനും, അശുദ്ധികള്‍ നീക്കാനും, മൂത്രത്തിലെ മാലിന്യം അകറ്റാനും സഹായിക്കുന്നത് വൃക്കയാണ്. ഇതു കൊണ്ടു തന്നെ വൃക്ക തകരാറിലെങ്കില്‍ ശരീരം മൊത്തവും തകരാറിലാകും. രക്തത്തില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ആന്തരികാവയവങ്ങള്‍ പ്രശ്‌നത്തിലാകും. കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല അസുഖങ്ങളും അവസ്ഥകളുമുണ്ട്. ചില തരം ഭക്ഷണങ്ങള്‍ കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കും. ചിലത് നല്ല ആരോഗ്യത്തിനും ചിലത് മോശം ആരോഗ്യത്തിനും കാരണമാകും. ഇതിനു പുറമേ മദ്യപാനം പോലുള്ള ശീലങ്ങളും ഉപ്പിന്റെ അമിത ഉപയോഗവുമെല്ലാം ഇതിനു കാരണമാകും.
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. എന്നാൽ കരളിന്റെ ആരോഗ്യം നഷ്ടപ്പെട്ട് തുടങ്ങിയാൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നു. ഇതിനെ അവഗണിക്കുമ്പോഴാണ് പലപ്പോഴും ആരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നത്. ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത കാര്യങ്ങളിൽ ചിലതുണ്ട്. ശരീരം തന്നെ മുന്നറിയിപ്പ് നൽകുന്ന ഇത്തരം കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് ഒരിക്കലും ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ആവരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.