March 28, 2024

Login to your account

Username *
Password *
Remember Me

പങ്കജകസ്തൂരി ഹെർബൽസിന്‍റെ ഓർത്തോഹെർബ് ക്രീം വിപണിയിൽ

തിരുവനന്തപുരം: ആയുർവേദ മരുന്ന് നിർമ്മാണത്തിൽ മുൻനിര ബ്രാന്‍ഡായ പങ്കജകസ്തൂരി ഹെർബല്‍സ് ഓർത്തോഹെർബ് ക്രീം വിപണിയിലിറക്കി. തെർമാജെൽ രൂപത്തിലുള്ള ആദ്യത്തെ ആയുർവേദ പെയിൻ റിലീഫ് ക്രീമാണ് ഓർത്തോഹെർബ് ക്രീം. പൂർണ്ണമായും പ്രകൃതിദത്തമായ ചേരുവകളാൽ തയ്യാറാക്കിയ ഓർത്തോഹെർബ് ക്രീമിൽ ഹാനികരമായ രാസവസ്തുക്കൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല. ഇത് വേദനകൾക്ക് അനായാസം ഉപയോഗിക്കാൻ കഴിയുന്നുവെന്നതാണ് സവിശേഷത.
തീവ്രവും വിട്ടുമാറാത്തതുമായ വേദനയ്ക്കും വീക്കത്തിനും ഉപയോഗപ്രദമായ ആന്‍റി ഇൻഫ്ളമേറ്ററി മരുന്നാണ് ഓർത്തോഹെർബ് ക്രീം. കഴുത്തുവേദന, നടുവേദന, മുട്ടുവേദന, തോൾവേദന തുടങ്ങിയ വിവിധ സന്ധിവേദനകൾക്കും ഉളുക്കിനും പേശീവേദനക്കും ഇത് അനായാസ ആശ്വാസം നൽകുന്നു. ഇതിൽ അടങ്ങിയ 22 ആക്ടീവ് ആയുർവേദ ചേരുവകള്‍ വാസോഡയലേഷന്‍ വഴി രക്തയോട്ടം വര്‍ദ്ധിപ്പിച്ച് കൗണ്ടർ ആക്ഷനിലൂടെ വേദനയില്‍ നിന്നും ആശ്വാസം നൽകുന്നു. ഈ ക്രീമില്‍ അടങ്ങിയ നാച്വറല്‍ എസെന്‍ഷ്യല്‍ ഓയിലുകള്‍ വേദനയുള്ള ഭാഗത്ത് ആഴ്ന്നിറങ്ങി വേഗത്തില്‍, ദീര്‍ഘനേരം നീണ്ടുനില്ക്കുന്ന ആശ്വാസമേകും.
പങ്കജകസ്തൂരി ആര്‍&ഡി ലാബില്‍ വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഓർത്തോഹെർബ് ക്രീമില്‍ പ്രകൃതിദത്ത ചേരുവകളായ ആവണക്ക്, ആടലോടകം, കൂവളം, കരിംകുറിഞ്ഞി, കുറുന്തോട്ടി, വേപ്പ്, കൊടിത്തൂവ, കുന്നി, പാടത്താളി, കുരുമുളക്, കറുവാപ്പട്ട, ജാതിക്ക, ഗ്രാമ്പൂ, തഴുതാമ, കരിനൊച്ചി, നെല്ലിക്ക, മഞ്ചട്ടി, ഗുഗ്ഗുലു, കൊടുവേലി, വെളിച്ചെണ്ണ, എള്ളെണ്ണ, യൂക്കാലി ഓയില്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
കോവിഡ് എന്ന മഹാമാരി പലതരത്തിൽ നമ്മുടെ ജീവിത സാഹചര്യങ്ങളെ, പ്രത്യേകിച്ചും ആരോഗ്യത്തെയും ശാരീരികക്ഷമതയെയും മുൻപെങ്ങുമില്ലാത്തവിധം പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ക്രമരഹിതമായ ജോലിസമയം, തെറ്റായ ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവയെല്ലാം ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾക്കും, ക്ഷീണം, ശരീരവേദന എന്നിവയിലേക്കും വഴിയൊരുക്കുന്നു. വര്‍ക്ക്-ഫ്രം-ഹോം പതിവായതോടെ ആളുകൾ തുടർച്ചയായി വീട്ടിലിരിക്കുകയും വ്യായാമം പരിമിതമാവുകയും ചെയ്തത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനൊപ്പം സന്ധികളിൽ അമിതമായ സമ്മർദ്ദം ഉണ്ടാക്കുന്നതിനും ഇടയാക്കി. പങ്കജകസ്തൂരി ഹെർബൽസ് ഈ മേഖലയില്‍ നടത്തുന്ന നൂതനമായ ഗവേഷണങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് വേദനയിൽ നിന്നും സുദീർഘമായ ആശ്വാസമേകുന്ന ആയുർവേദ മരുന്നുകൾ ലഭ്യമാക്കുന്നുണ്ട്. പങ്കജകസ്തുരിയുടെ ഓർത്തോഹെർബ് ടാബ്ലറ്റ്, ഓർത്തോഹെർബ് ഓയില്‍, എന്നിവ ഏറെ ജനപ്രീതിയും, വ്യാപകമായ സ്വീകാര്യതയും നേടിയിട്ടുണ്ട്.
അനായാസമായി കൈയ്യിൽ കരുതാൻ കഴിയുന്ന തരത്തില്‍ 10 ഗ്രാം, 30 ഗ്രാം പാക്കുകളിൽ ലഭ്യമാകുന്ന ഓർത്തോഹെർബ് ക്രീമിന് യഥാക്രമം 45 രൂപയും, 130 രൂപയുമാണ് വില.
Rate this item
(0 votes)
Last modified on Tuesday, 21 September 2021 16:15
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.