മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക്്ഷന്‍ ഫോറം ജില്ലാ മുന്‍ പ്രസിഡന്റ് ബി കെ സെയ്തിന്റെ സ്മരണാര്‍ത്ഥം ജില്ലയിലെ പ്രധാന രക്തബാങ്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ പി നസീമ തിരൂര്‍ ഗവ. ആശുപത്രിയില്‍ നിര്‍വഹിച്ചു. റാഫ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് മാമ്പ്ര രക്തം നല്‍കിക്കൊണ്ട് തുടക്കംകുറിച്ചു. പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് പൂഴിക്കുന്നിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. കോവിഡ് പ്രതിസന്ധിയിലായ രക്തബാങ്കുകളെ സഹായിക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് എ പി നസീമ അഭിപ്രായപ്പെട്ടു. ജില്ലാ ട്രഷറര്‍ ഹനീഫ അടിപ്പാട്ട് അധ്യക്ഷത വഹിച്ചു. സമീപ ഭാവിയില്‍ തന്നെ മലപ്പുറം ജില്ലയിലെ മറ്റു ഗവ. രക്തബാങ്കുകള്‍ കേന്ദ്രീകരിച്ചും വിപുലമായ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം ടി തെയ്യാല പറഞ്ഞു.ട്രസ്റ്റ് പ്രസിഡന്റ് ശശികുമാര്‍, സമീര്‍ഹാരിഫ്, നാസര്‍ കൈരളി, സലീം കൈരളി, ഗീത. കെ, ജനാര്‍ദ്ദനന്‍, ബീരാന്‍, ബദറുദ്ദീന്‍ പി ടി , ശ്രീധരന്‍ ചാക്യാട്ട്, ഡോ. ഫാത്തിമ നസ്്‌റി എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി അംഗങ്ങള്‍ രക്തം ദാനം ചെയ്തു.