Login to your account

Username *
Password *
Remember Me
അന്താരാഷ്ട്രം

അന്താരാഷ്ട്രം (78)

റിയോ: ബ്രസീലിലെ പ്രശസ്ത യുവ ഗായിക മരിലിയ മെന്തോന്‍സ (26 ) വിമാനാപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച ഒരു സംഗീത പരിപാടി അവതരിപ്പിക്കാനായി സ്വന്തം പട്ടണമായ ഗോയാനിയയില്‍ നിന്നും പറന്നതായിരുന്നു മരിലിയ. ഇവര്‍ക്കൊപ്പം ഇവരുടെ പ്രൊഡ്യൂസറും, മാനേജറുമായ അമ്മാവനാണ് ഉണ്ടായിരുന്നത്. രണ്ടുപേരും ചേര്‍ന്നാണ് ചെറുവിമാനം പറത്തിയത്. ഇദ്ദേഹവും അപകടത്തില്‍ മരണപ്പെട്ടു.
ഈ വർഷത്തെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ്, 17-ാമത് വാർഷിക പതിപ്പിന്റെ ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടികയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥിയും. കോഴിക്കോട് വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ആസിം എന്ന പതിനഞ്ച് വയസുകാരനാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷൻ രക്ഷാധികാരിയായ, ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവാണ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങൾക്കായി ധീരമായി പോരാടുന്ന യുവാക്കളുടെ ശ്രദ്ധേയമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ്. ലോകമെമ്പാടുമുള്ള അംഗപരിമിതരായ കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാൻ പ്രചോദിപ്പിക്കുന്ന ഇന്ത്യയിൽ നിന്നുള്ള 15 വയസ്സുള്ള അംഗപരിമിതനായ കുട്ടിയാണ് മുഹമ്മദ് ആസിം. കൈകളില്ലാതെ ജനിച്ച മുഹമ്മദ് ആസിം 90% അംഗപരിമിതനായതിനാൽ നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ വീൽചെയറിലാണ് സഞ്ചരിക്കുന്നത്. പ്രൈമറി തലം മാത്രമുണ്ടായിരുന്ന തന്റെ ഗ്രാമത്തിലെ സ്കൂൾ ഹൈസ്കൂളായി ഉയർത്താനുള്ള പോരാട്ടത്തിൽ മുഹമ്മദ് ആസിം 52 ദിവസം വീൽചെയറിൽ 450 കിലോമീറ്റർ മാർച്ച് നയിച്ചു. ഇതിനായി ആസിം കേരള ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയും പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുകയും ചെയ്തു. 2015-ൽ, കേരള സർക്കാർആസിമിന്റെ ആവശ്യം അംഗീകരിച്ച് ഹൈസ്‌കൂൾ പഠനം അനുവദിച്ചു. മുഹമ്മദ് ആസിമിന്റെ ശ്രമഫലമായി, സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം 200 ൽ നിന്ന് 700 ആയി ഉയർന്നു. സുപ്രീം കോടതി തനിക്ക് അനുകൂലമായി വിധിക്കുമെന്ന് മുഹമ്മദ് ആസിം പ്രതീക്ഷിക്കുന്നു. 39 രാജ്യങ്ങളിൽ നിന്നുള്ള 169-ലധികം നോമിനേഷനുകളിൽ നിന്നാണ് വിദഗ്ദ്ധ സംഘം മൂന്ന് ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. ഈ വർഷത്തെ ഷോർട്ട്‌ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും യുകെ / നെതർലാൻഡ്‌സിൽ നിന്നും വളരെ ശ്രദ്ധേയരായ നോമിനികളാണ് ഉൾപ്പെടുന്നത്. എത്യോപ്യൻ മാതാപിതാക്കൾക്ക് നെതർലാൻഡിൽ ജനിച്ച 18 വയസ്സുള്ള പെൺകുട്ടിയാണ് ക്രിസ്റ്റീന അഡേൻ, ഇപ്പോൾ യുകെയിൽ താമസിക്കുന്നു, അവൾ ഭക്ഷണ അനീതിക്കെതിരെ പോരാട്ടത്തിലൂടെയാണ് ശ്രദ്ധേയയായത്. സി ഒ പി 26 കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്ക് ലോകം ഉറ്റുനോക്കുന്ന സാഹചര്യത്തിൽ, മലിനീകരണത്തിനെതിരായ പ്രവർത്തനങ്ങളിലൂടെയാണ് ഇന്ത്യയിലെ ഡൽഹിയിൽ നിന്നുള്ള സഹോദരങ്ങളായ വിഹാൻ (17), നവ് അഗർവാൾ (14) എന്നിവർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളാണ് എല്ലാ വർഷവും ചിൽഡ്രൻസ് പീസ് പ്രൈസ് സമ്മാന വിതരണം നിർവഹിക്കുന്നത്.ഈ വർഷം 2014-ലെ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാർത്ഥി വിജയിയെ പ്രഖ്യാപിക്കും. ഹൈബ്രിഡ് ചടങ്ങ് നവംബർ 13-ന് ഹേഗിലെ ഹാൾ ഓഫ് നൈറ്റ്‌സിൽ നടക്കും, തത്സമയ സംപ്രേഷണവും ഉണ്ടാകും. ഇത്തവണത്തെ ഫൈനലിസ്റ്റുകൾ, എന്റെ 13 വർഷത്തെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസിന്റെ രക്ഷാധികാരി എന്ന അനുഭവത്തിൽ തികച്ചും യോഗ്യരാണ്, മുൻകാല പ്രശസ്തരായ നിരവധി വിജയികളുള്ള ലോകത്തിലെ നിർണായക യുവജന സമ്മാനത്തിന് തീർത്തും അർഹരാണിവർ, ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചുകൊണ്ട് ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു പറഞ്ഞു. ഈ വർഷത്തെ ഫൈനലിസ്റ്റുകൾ യുവാക്കൾക്കും ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മറ്റുള്ളവരുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിൽ കുട്ടികൾക്ക് എന്ത് നേടാനാകുമെന്ന് അവർ തങ്ങളുടെ മൂല്യവത്തായ പ്രവർത്തനങ്ങളിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും കാണിക്കുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി. 2005-ൽ മിഖായേൽ ഗോർബച്ചേവിന്റെ അധ്യക്ഷതയിൽ റോമിൽ നടന്ന സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ ലോക ഉച്ചകോടിക്കിടെയാണ് കുട്ടികളുടെ അന്തർദേശീയ സമാധാന സമ്മാനം ആരംഭിച്ചത്. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതിലും അനാഥർ, ബാലവേലക്കാർ, എച്ച്ഐവി/എയ്ഡ്സ് ബാധിതരായ കുട്ടികൾ തുടങ്ങിയ ദുർബലരായ കുട്ടികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിലും കാര്യമായ സംഭാവനകൾ നൽകുന്ന കുട്ടിക്കാണ് ഇത് വർഷം തോറും നൽകുന്നത്.
കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികയ്ക്ക് ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടണ്‍.
ദുബായിൽ ശ്രദ്ധയാകർഷിച്ച് പരമ്പരാഗത കൈത്തറി- നെയ്ത്ത് പ്രദർശനം. മികവുറ്റ നെയ്തുകാർക്ക് ഒരു ആഗോളവേദി നൽകുന്നതിനും , അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അഭിനി സോഹനാണ് തൻ്റെ ഖാദി ലിനെൻ വസ്ത്രശേഖരങ്ങളുടെ പ്രദർശനം ദുബായിൽ സംഘടിപ്പിച്ചത്. ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ് & ഇൻഡീവുഡ് ബിസിനസ് എക്സലൻസ് അവാർഡ് 2021 ൻറെയും സഹകരണത്തോടെ ദുബായ് ദുസിത് താനി ഹോട്ടലിൽ വെച്ചായിരുന്നു പ്രദർശനം.
വത്തിക്കാൻ സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു. ജി 20 ഉച്ചക്കോടിക്കായി ഇന്നലെ ഇറ്റലിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
ദില്ലി: കൊവിഡ് 19 വെറസിന്‍റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന .
മോസ്‌കോ: സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു . 22 പേരുമായി യാത്ര ചെയ്ത എല്‍-410 വിമാനമാണ് രാവിലെ 9.23ന് ടാറസ്ടാനിന്മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.
കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദൂസിലെഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 100 കടന്നു.
പാരീസ്: സുരക്ഷ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കടുത്ത നടപടിയിലേക്ക് ഫ്രാന്‍സ്. ഓസ്ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിലെ സ്ഥാനപതിമാരെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു. അപൂര്‍വ്വമായ നടപടിയാണ് ഇതെന്നും, എന്നാല്‍ അപൂര്‍വ്വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ അത്യവശ്യമാണ് എന്നുമാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഫ്രാന്‍സിന്‍റെ നടപടി പ്രഖ്യാപിച്ച് പറഞ്ഞത്. ഓസ്ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാനുള്ള പുതുതായി രൂപീകരിച്ച ഓസ്ട്രേലിയ-യുകെ-യുഎസ് സഖ്യത്തിന്‍റെ (ഓക്കസ്) തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സ് തീരുമാനം. ഇന്ത്യ-പസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ഓസ്ട്രേലിയ-യുഎസ്-യുകെ സഖ്യം രൂപീകരിച്ചത്. സെപ്തംബര്‍ 15ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഈ സഖ്യം പ്രഖ്യാപിക്കപ്പെട്ടത്.
കാബൂൾ: കാബൂളിലെ വനിതാകാര്യമന്ത്രാലയത്തിൽ സ്ത്രീ ജീവനക്കാർക്ക് പ്രവേശം നിഷേധിച്ച് താലിബാൻ. മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്ക് പുരുഷന്മാർക്ക് മാത്രമേ പ്രവേശനമുളളൂവെന്ന് ജീവനക്കാരിലൊരാൾ പറഞ്ഞു.
Page 4 of 6

Popular News

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപ…

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങി

Jan 10, 2022 228 അന്താരാഷ്ട്രം Pothujanam

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ സുപ്രധാന മേഖലയില്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങി. ദ്വീപ് രാഷ്ട്രത്തിന്‍റെ വിക...

Latest Tweets

🔥 Introducing New Niche at Exhibz 🔥 #Exhibz Our Event Conference #WordPress theme based on #wpeventin plugin come… https://t.co/Eq6Vm8QZvC
We always try to keep ourselves upgraded in terms of modern technology and push our team members to acquire new ski… https://t.co/lOhmnhLPaq
RT @AP: Facebook and its Instagram and WhatsApp platforms are suffering an outage. The company said it was “aware that some people are havi…
Follow Themewinter on Twitter