May 19, 2024

Login to your account

Username *
Password *
Remember Me
Author

Author

കരിയറിലെ ആദ്യ 50 കോടി ചിത്രം ആഘോഷിച്ച്‌ ഉണ്ണിമുകുന്ദൻ. അയ്യപ്പനും, മലയാളികൾക്കും നന്ദിയെന്ന് നടൻ ഉണ്ണി മുകുന്ദൻ.
പരാക്രം ദിവസിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദാരാഞ്ജലികൾ അർപ്പിച്ച് രാജ്യം.
*9 പുതിയ പദ്ധതികൾക്ക് സാക്ഷാത്ക്കാരം ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 മണിക്ക് കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
ഭരണ അട്ടിമറി ലക്ഷ്യമിട്ട്‌ ബോൾസനാരോ അനുകൂലികൾ കലാപനീക്കം നടത്തിയ സംഭവത്തിൽ സൈനികമേധാവിയായ ജനറൽ ജൂലിയോ സെസാർ അരുഡയെ പുറത്താക്കി ബ്രസീൽ സർക്കാർ.
സിനിമ നിർമാണ മേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോക നിലവാരത്തിലേക്കുയർത്തണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലഭ്യമായ ആധുനിക സൗകര്യങ്ങളും അനുകൂല അന്തരീക്ഷവുമൊരുക്കി ചിത്രാഞ്ജലി സ്റ്റുഡിയോ മികച്ച ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് ആരംഭിച്ചു. പ്രധാനമായും 2023-24സാമ്പത്തിക വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ഇന്ന് മുതൽ മാർച്ച് 30 വരെയുള്ള കാലയളവിൽ ആകെ 33 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക വിജയം. കേവലം ഇരുപത് ഓവറുകളിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; ശക്തമായ നിയമ നടപടി നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ 5 അംഗ ടാസ്‌ക് ഫോഴ്‌സ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓള്‍-ഇലക്ട്രിക് എക്സ്യുവി400-ന്‍റെ എക്സ്ക്ലൂസീവ് എഡിഷന്‍ ലേലം ചെയ്യും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക സാമൂഹിക ആവശ്യത്തിനായി ഉപയോഗിക്കുകയും ക്ലീന്‍ എയര്‍, ക്ലീന്‍ എനര്‍ജി, ഗ്രീന്‍ മൊബിലിറ്റി, ശുദ്ധജലം എന്നിവയ്ക്കായി മഹീന്ദ്ര സസ്റ്റൈനബിലിറ്റി അവാര്‍ഡ് ജേതാക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും.