May 08, 2024

Login to your account

Username *
Password *
Remember Me
Author

Author

ഏക സിവിൽകോഡിനെതിരെ പാർലമെൻറിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ, കൊട്ടാരക്കര, പൂഞ്ഞാർ എൻജിനിയറിങ് കോളേജുകളിൽ ഈ അദ്ധ്യയനവർഷം മുതൽ കമ്പ്യൂട്ടർ സയൻസ് ഉൾപ്പടെയുള്ള എല്ലാ ബ്രാഞ്ചുകളിലേയും 75 ശതമാനം സീറ്റുകൾ സർക്കാർ സീറ്റുകളാക്കി ഉത്തരവായി.
തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ വലിയ തോപ്പ് - കൊച്ചു തോപ്പ് കടൽ ഭിത്തി നിർമാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററും തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ജൂലൈ 19ന് രാവിലെ 9 മുതൽ OPPORTUNITY 2023 എന്ന പേരിൽ സൗജന്യ മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ട് നൈപുണ്യപരിശീലന രംഗത്ത് ചെലവഴിക്കാൻ ധാരണാപത്രം ഒപ്പിട്ടതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാർപ്പിച്ചു.
സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം സ്ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഐ.എച്ച്.ആർ.ഡി. ആരംഭിക്കുന്ന ന്യൂ ജനറേഷൻ കോഴ്‌സുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വിയറ്റ്‌നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് തുടങ്ങുമെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം അംബാസിഡർ ന്യൂയെൻ തൻ ഹായ് പറഞ്ഞു.