May 20, 2024

Login to your account

Username *
Password *
Remember Me
Author

Author

അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു. അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആണ്. അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത് അഫ്ഗാനിൽ വ്യോമ ആക്രമണത്തിലൂടെയാണ്.
പാര്‍സല്‍ ദ്വീപസമൂഹത്തിലെ തര്‍ക്ക ദ്വീപായ ടെനി ട്രൈറ്റണ്‍ ദ്വീപില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലത്തിലൂടെ ആയിരുന്നു അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് സ്റ്റെത്തെം കടന്നുപോയത്.
വിലക്കയറ്റം യാഥാർഥ്യമാണെന്നും അത്‌ പിടിച്ചുനിർത്താനുള്ള എല്ലാ ശ്രമവും കേന്ദ്രസർക്കാർ നടത്തുന്നുണ്ടെന്നും ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ വിലക്കയറ്റ ചർച്ചയ്‌ക്കുള്ള മറുപടിയിൽ പറഞ്ഞു.
കൊങ്കൺ പാതയിൽ ഭട്കലിനും മുരുഡേശ്വറിനുമിടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം നാലുമണിക്കൂറോളം തടസ്സപ്പെട്ടു.
കൊല്ലത്ത് ലെയ്‌സ് നൽകാത്തതിന് യുവാവിനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് പേർ ഒളിവിലാണ്. കൊല്ലം വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ 2375.53 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയതോതിൽ ഉയർന്നു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഏഴ് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് റെഡ് അലേർട്ട് ഉള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നലെ (02 ഓഗസ്റ്റ്) ആറു പേർ മരിച്ചു. 23 വീടുകൾ പൂർണമായും 71 വീടുകൾക്കു ഭാഗീകമായും തകർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 2291 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 95 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്‌സാപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടര്‍മാര്‍ക്ക് മെസേജ് വന്നത്.