July 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: കേരളത്തിനും ലോകമൊട്ടാകെയുള്ള മലയാളികൾക്കും ഫുട്ബോളിനോടുള്ള അവരുടെ തീവ്രമായ സ്നേഹത്തിനുമുള്ള നന്ദിസൂചകമായി ലയണൽ മെസ്സിയുടെ കയ്യൊപ്പുള്ള ജേഴ്‌സി മുഖ്യമന്ത്രിക്ക്. ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക സ്പോൺസറായ ബൈജൂസാണ് മുഖ്യമന്ത്രി പിണറായി വിജയന് ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ ജേഴ്‌സി സമ്മാനിച്ചത്.
തിരുവനന്തപുരം:പത്തു ദിവസത്തിലേറെയായി തലസ്ഥാന ജനത നഗരവസന്തത്തോടൊപ്പം രാവും പകലും ആഘോഷമാക്കി മാറ്റുകയാണ്. പുഷ്പ പ്രദര്‍ശനവും നൃത്ത സംഗീത പരിപാടികളും ഫുഡ്‌കോര്‍ട്ടുമൊക്കെയായി തലസ്ഥാനത്തിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ കേന്ദ്രമായി നഗരവസന്തം മാറിയിരുന്നു.
ബേക്കൽ: കേരളത്തിന്റെ സ്വന്തം കുടുംബശ്രീ ബേക്കൽ ബീച്ച് ഫെസ്റ്റിവെലിന്റെ മുഖമുദ്രയാകുന്നു. മികച്ച സംഘാടനംകൊണ്ട് മേളകൾ വിജയിപ്പിച്ചു പാരമ്പര്യമുള്ള ഈ സ്ത്രീകുട്ടായ്മ ബീച്ച് ഫെസ്റ്റിവെലിലും വിജയഗാഥ രചിക്കുകയാണ്.
ലഹരിരഹിത പുതുവര്‍ഷം എന്ന ആശയം അടിസ്ഥാനമാക്കി കേരള പോലീസ് തയ്യാറാക്കിയ ലഹരിവിരുദ്ധ ബോധവത്ക്കരണ കലാവിരുന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കും.
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കൈകാര്യ ആസ്തി 2.5 ലക്ഷം കോടി രൂപ കടന്നു. കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍, പുതിയ ബിസിനസ് പ്രീമിയത്തിലെ വര്‍ധനവ്, ഉപഭോക്തൃ സേവനം, റിട്ടേണുകള്‍ എന്നിവയാണ് കൈകാര്യ ആസ്തിയിലേക്കുള്ള സംഭാവന നല്‍കിയത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കാലിഫോർണിയ: ഓർഡറുകൾ വേഗത്തിൽ ഉപയോക്താക്കളിൽ എത്തിക്കാനായാണ് ആമസോൺ ഡ്രോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. യുഎസ് സംസ്ഥാനങ്ങളായ കാലിഫോർണിയയിലും ടെക്‌സാസിലുമാണ് ആമസോൺ ഡ്രോണുകൾ ഉപയോഗിച്ച് ഓർഡറുകൾ വിതരണം ചെയ്യുന്നത്.
സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു.
തിരുവനന്തപുരം:കനകക്കുന്നിലെ നഗരവസന്തം പുഷ്പങ്ങളുടെയും സസ്യങ്ങളുടെയു സ്വാദിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വെളിച്ചത്തിന്റെയുമൊക്കെ വസന്തമേളയായാണ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം:നാല്‍പത് വയസായ പുളിമരം നിറയെ കായ്കളുമായി പൂത്തുലഞ്ഞു നില്‍ക്കുകയാണ്. പക്ഷേ ഈ കാഴ്ച കാണാന്‍തല ഉയര്‍ത്തി ആകാശത്തേക്ക് നോക്കേണ്ട. താഴെ മണ്ണിലേക്ക്, ഈ ചെടിച്ചട്ടിയിലേക്ക് നോക്കിയാല്‍ മതി.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad