April 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദില്ലി: സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പെന്‍സില്‍വാനിയയിലെ ദേശീയ പാതയിലെ ചൊവ്വാഴ്ച ടെസ്ലയുടെ മോഡല്‍ എസ് കാര്‍ കത്തി നശിച്ചത്. ബാറ്ററിയില്‍ നിന്നും ഉയര്‍ന്ന് തീ അണയ്ക്കാന്‍ രണ്ട് മണിക്കൂറിലേറെ സമയം കൊണ്ട് 12000 ഗാലണ്‍ വെള്ളമാണ് അഗ്നിശമന സേനാംഗങ്ങള്‍ ഉപയോഗിച്ചത്.
ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സ്‌പെയിന്‍ നേടിയത് ലോകകപ്പ് ചരിത്രത്തില്‍ അവരുടെ ഏറ്റവും വലിയ വിജയം(7-0). ഇതാദ്യമായാണ് സ്‌പെയിന്‍ ഒരു ലോകകപ്പ് മത്സരത്തില്‍ ഏഴ് ഗോളുകള്‍ അടിച്ചുകൂട്ടുന്നത്. ഡാനി ഓല്‍മോ, മാര്‍ക്കോ അസന്‍സിയോ, ഫെരാന്‍ ടോറസ്, ഗാവി, കാര്‍ലോസ് സോളര്‍, ആല്‍വാരോ മൊറാട്ട എന്നിവരായിരുന്നു സ്കോറര്‍മാര്‍. ടോറസ് ഇരട്ട ഗോള്‍ നേടി. ഖത്തര്‍ ലോകകപ്പില്‍ ഇതോടെ ഗംഭീര തുടക്കം നേടാന്‍ ലൂയിസ് എന്‍‌റിക്വയ്ക്കും കൂട്ടര്‍ക്കുമായി.
2022 മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി നടന്‍ മാനവ്. ഷാർവി സംവിധാനം ചെയ്ത ടു ഓവർ ലെ പ്രകടനത്തിനാണ് പുരസ്‌കാരം. ടു ഓവർ എന്ന ചിത്രത്തെക്കുറിച്ചും മാനവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങള്‍ അറിയിച്ചത്.
തൊഴിലാളി സൗഹൃദ സംസ്ഥാനമാണ് കേരളം എന്നതിനുള്ള അംഗീകാരമെന്ന് മന്ത്രി വി ശിവൻകുട്ടി രാജ്യത്തെ തൊഴിലാളികൾക്ക് ഏറ്റവും കൂടിയ ദിവസ വേതനം നൽക്കുന്ന സംസ്ഥാനം കേരളം എന്ന് റിസർവ്ബാങ്കിന്റെ കണക്ക്.
· സേ നോ ടു ഡ്രഗ്‌സ്: ടെക്‌നോപാര്‍ക്കില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു തിരുവനന്തപുരം: ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി പൊരുതണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ.
സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്സ് രണ്ടാം ഘട്ട കാമ്പയിന്‍ രണ്ട് കോടി ഗോള്‍ ചലഞ്ചിന്റെ ഭാഗമായി ആരോഗ്യവകുപ്പും. സംസ്ഥാന ഹെല്‍ത്ത് സിസ്റ്റം റിസര്‍ച്ച് കേന്ദ്രത്തില്‍ ഒരുക്കിയ ഗോള്‍ പോസ്റ്റില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യ ഗോളടിച്ചു.
വനിത ശിശുവികസന വകുപ്പിന് പുതിയ സംസ്ഥാനതല പരിശീലന കേന്ദ്രം തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിലെ ജീവനക്കാര്‍ക്ക് കാലാനുസൃതമായ പരിശീലനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനും സംരക്ഷണത്തിനുമായി നിരവധി പദ്ധതികളാണ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.
തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച ആസം സ്വദേശിനിയായ പൂജയ്ക്ക് (26) പുതുജീവന്‍ നല്‍കി തിരുവനന്തപുരം ജനറല്‍ ആശുപത്രി. എല്‍ഇടിഎം ന്യൂറോമെയിലൈറ്റിസ് ഒപ്റ്റിക്ക സ്‌പെക്ട്രം ഡിസോര്‍ഡര്‍ (LETM Neuromyelitis Optica Spectrum Disorder) എന്ന അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായ രോഗിയേയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
തിരുവനന്തപുരം:കെ. വി. മോഹൻകുമാറിന്റെ ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിന്റെ നാടകാവിഷ്കാരം നാളെ (24-11-22) വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ അരങ്ങേറും.