കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കൈകാര്യ ആസ്തി 2.5 ലക്ഷം കോടി രൂപ കടന്നു. കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍, പുതിയ ബിസിനസ് പ്രീമിയത്തിലെ വര്‍ധനവ്, ഉപഭോക്തൃ സേവനം, റിട്ടേണുകള്‍ എന്നിവയാണ് കൈകാര്യ ആസ്തിയിലേക്കുള്ള സംഭാവന നല്‍കിയത്.
2000 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി 2001 സാമ്പത്തിക വര്‍ഷത്തില്‍ 100 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന നില കൈവരിച്ചിരുന്നു. തുടര്‍ന്ന് ഒന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് 50,000 കോടി രൂപ എന്ന നാഴികക്കല്ലു പിന്നിടുകയും 14 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ലക്ഷം കോടി രൂപയെന്ന എന്ന നേട്ടവും കൈവരിച്ചു.
പ്രവര്‍ത്തനമാരംഭിച്ച് 22 വര്‍ഷം പിന്നിടുമ്പോള്‍ രണ്ടര ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന നിലയിലെത്തിയ നേട്ടം ഉപഭോക്താക്കള്‍ക്ക് കമ്പനിയിലുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസർ മനീഷ് കുമാര്‍ പറഞ്ഞു. വിവിധ വിപണി ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും പൂജ്യം എന്‍പിഎ എന്ന നില കൈവരിക്കാനും കമ്പനിക്കായിട്ടുണ്ട്.