July 23, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മുംബൈ: പാരാലിംപയന്മാരെ ആദരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈയിൽ നടന്ന ചടങ്ങിലാണ് പാരിസ് പാരാലിംപിക്സിൽ മെഡൽ നേടിയ 29 പേരെ ബാങ്ക് ആദരിച്ചത്. സ്വർണമെഡൽ നേടിയ ഹർവിന്ദർ സിംഗ്, സുമിത് അന്റിൽ, ധാരാംബിർ, പ്രവീൺ കുമാർ, നവ്ദീപ് സിംഗ്, നിതേഷ് കുമാർ, അവനി ലേഖാര തുടങ്ങിയവരും ഒമ്പത് വെള്ളി മെഡൽ ജേതാക്കളും 13 വെങ്കല മെഡൽ ജേതാക്കളും പങ്കെടുത്തു. എസ്ബിഐ ചെയർമാൻ സി എസ്‌ ഷെട്ടി ചെക്കുകൾ കൈമാറി.
മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ പരിശീലകന്‍. അരയ്ജീത് സിംഗ് ഹുണ്ടാല്‍ നാല് ഗോളുകള്‍ നേടി. ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഇന്ത്യ 2-1ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. രണ്ട് തവണ ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ ശ്രീജേഷ്, വിരമിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.
ഇരുപത്തി ഒമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെൽ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നടന്നു. ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി.
ബിജു മേനോൻ നായകനായ കഥ ഇന്നുവരെ മേപ്പടിയാൻ ഫെയിം വിഷ്‍ണു മോഹനാണ് സംവിധാനം നിര്‍വഹിച്ചിരുന്നത്. തിയറ്ററുകളില്‍ സ്വീകാര്യത ലഭിക്കാത്ത ചിത്രം ഒടിടിയിലൂടെ എത്തുകയാണ്. മനോരമ മാക്സിലൂടെ വൈകാതെ ചിത്രം ഒടിടിയില്‍ എത്തുക.
മുംബൈ: 2024 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യന്‍ സിനിമ ലോകത്തെ ടോപ്പ് സെര്‍ച്ചുകള്‍ പുറത്തുവിട്ട് ഗൂഗിള്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ മുതല്‍ സാധാരണ ചിത്രങ്ങള്‍ വരെ ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് മലയാള ചിത്രങ്ങള്‍ ടോപ്പ് 10 മൂവി ലിസ്റ്റിലുണ്ട്.
ജയറാം- പാർവതി താരദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും. ഡിസംബർ എട്ടിന് ആയിരുന്നു ചെന്നൈ സ്വദേശിയായ തരിണി കലിം​ഗരായരുടെ കഴുത്തിൽ കാളിദാസ് താലി ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിപുലമായ വിവാഹമായിരുന്നു ​ഗുരുവായൂരിൽ കണ്ടത്.
അഞ്ച് ദിവസം മുൻപ് ആയിരുന്നു സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 റിലീസ് ചെയ്തത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ നിറഞ്ഞാടിയ ചിത്രത്തിന് മികച്ച ബുക്കിങ്ങും കളക്ഷനുമാണ് ഓരോ ദിവസം കഴിയുന്തോറും ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും അഭിനയിച്ച ചിത്രം നിലവിൽ 1000 കോടി കളക്ഷൻ എന്ന സ്വപ്നനേട്ടത്തിലേക്ക് എത്താൻ ഒരുങ്ങുകയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന 'സൂപ്പര്‍ ആപ്പ്' പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങളിലാണ് ഐആര്‍സിടിസി. ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ഭക്ഷണ ബുക്കിംഗ് എന്നിങ്ങനെ അനവധി സേവനങ്ങള്‍ ഒരു ആപ്പിലേക്ക് എത്തിക്കാനാണ് റെയില്‍വേ സൂപ്പര്‍ ആപ്പ് വഴി ശ്രമിക്കുന്നത്.
സാംസങ് ആരാധകര്‍ ഗ്യാലക്‌സിയുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പായ എസ്25 അള്‍ട്ര ഇറങ്ങാനായി കാത്തിരിക്കുകയാണ്. ആപ്പിളുമായുള്ള കിടമത്സരത്തില്‍ സാംസങിന് കുതിപ്പേകും എന്ന് കരുതപ്പെടുന്ന ഗ്യാലക്സി എസ്25 അള്‍ട്രയെ കുറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ഇവയൊക്കെയാണ്. ഡിസൈന്‍, ഡിസ്‌പ്ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ലീക്കായ കര്‍വ്ഡ്‌ ഡിസൈനായിരിക്കും സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര മൊബൈല്‍ ഫോണിനുണ്ടാവുക. 8.4 ആയിരിക്കും ഫോണിന് കട്ടി. എം13 ഒഎല്‍ഇഡി ഡിസ്‌പ്ലെയില്‍ വരുന്ന ഫോണ്‍ മികച്ച ക്വാളിറ്റി ഉറപ്പാക്കിയേക്കും. ടൈറ്റാനിയം, കറുപ്പ്, നീല, പച്ച എന്നീ നാല് നിറങ്ങളാണ് സാംസങ് ഗ്യാലക്സി എസ്25 അള്‍ട്രയ്ക്കുണ്ടാവുക.
ദില്ലി: മോട്ടോറോള ജി സിരീസിലെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ഡിസംബര്‍ 10ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി മോട്ടോ ജി35 5ജി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തു. സെഗ്‌മെന്‍റിലെ ഏറ്റവും വേഗമേറിയ 5ജി സ്‌മാര്‍ട്ട്ഫോണ്‍ ആയിരിക്കും മോട്ടോ ജി35 എന്നാണ് മോട്ടോറോളയുടെ അവകാശവാദം.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad