December 23, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 ലക്ഷം രൂപയാണ് ഈ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ്.
കൊച്ചി : ഫോക്സ്‌വാഗൺ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടൈഗൂണ്‍ ലഭ്യമാണ്. 1.0എല്‍ ടിഎസ്ഐ ഡൈനാമിക് ലൈനിന് 10.49 ലക്ഷം രൂപ മുതലും 1.5 എല്‍ ടിഎസ്ഐ പെര്‍ഫോമന്‍സ് ലൈനിന് 14.99 ലക്ഷം രൂപ മുതലുമാണ് എക്സ്-ഷോറൂം പ്രാരംഭ വിലകള്‍.
സുരക്ഷിതവും വേഗത്തിലുള്ളതുമായ ഡെലിവറികൾ ഉറപ്പാക്കുന്നതിന് കമ്പനി അതിന്റെ പൂർത്തീകരണ, വിതരണ ശൃംഖലയിൽ 110,000-ത്തിധികം സീസണൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു; ആമസോൺ ഇന്ത്യയുടെ ബിസിനസുകളിൽ നേരിട്ടുള്ള 8000 തൊഴിലവസരങ്ങൾ നൽകുന്നു ആഘോഷ സീസണിന് മുന്നോടിയായി ആമസോൺ ഇന്ത്യ 1,10,000-ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായി ഇന്ന് പ്രഖ്യാപിച്ചു. അർത്ഥവത്തായ തൊഴിലുകൾ സൃഷ്ടിക്കാനുള്ള പ്രതിഞ്ജാബദ്ധതയുടെ ഭാഗമായി മുംബൈ, ഡൽഹി, പൂനെ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ലക്‌നൗ, ചെന്നൈ തുടങ്ങി ഇന്ത്യയിലുടനീളമുള്ള വലുതും ചെറുതുമായ നഗരങ്ങളിൽ നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ പുതിയ നിയമനങ്ങളിൽ ഭൂരിഭാഗം പേരും ആമസോണിന്റെ നിലവിലുള്ള അസോസിയേറ്റ് ശൃംഖലയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്, കൂടാതെ ഉപഭോക്താക്കളുടെ ഓർഡറുകൾ സുരക്ഷിതമായും കാര്യക്ഷമമായും ശേഖരിക്കാനും പായ്ക്ക് ചെയ്യാനും അയയ്ക്കാനും വിതരണം ചെയ്യാനും അവരെ പിന്തുണയ്ക്കുന്നുമുണ്ട്. പുതിയ നിയമനങ്ങളിൽ കസ്റ്റമർ സർവീസ് അസോസിയേറ്റുകളും ഉൾപ്പെടുന്നുണ്ട്, അവരിൽ വെർച്വൽ കസ്റ്റമർ സർവീസ് മോഡലിന്റെ ഭാഗമായ ചിലർക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാവുന്നതാണ്.
തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.
ബാംഗ്ലൂര്‍: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് മുന്നോടിയായി കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു.
വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളെ ആദരിയ്ക്കുവാനായി ഏർപ്പെടുത്തിയ ഇൻഡിവുഡ് എക്സലൻസ് അവാർഡ് വിജയകരമായി സമാപിച്ചു.
തിരുവനന്തപുരം: കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സര്‍ക്കാര്‍, ജനങ്ങളോടു പ്രതിബദ്ധതയുള്ള ബദല്‍ നയങ്ങള്‍ പിന്തുടരുന്നതു കൊണ്ടാണ് അത് സാധ്യമാകുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: പാരീസ് ഉടമ്പടിയിലെ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പിന്തുണ നല്കികൊണ്ട് ആക്സിസ് ബാങ്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള് നേടുന്നതിനായി നിരവധി പരിപാടികള് പ്രഖ്യാപിച്ചു.