December 23, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെയെ തെരഞ്ഞെടുത്തേക്കും. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കും. മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
ദില്ലി: കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ വീണ്ടും തള്ളി സിപിഐ. അനാവശ്യ അഭ്യൂഹമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ പ്രതികരിച്ചു. പാർട്ടിക്കെതിരായ ഹീന പ്രചാരണമാണിത്.
സമുദായ അംഗങ്ങളിൽ സാമ്പാദ്യ ശീലവും കൃത്യനിഷ്ഠയും സത്യസന്ധതയും വളർത്താൻ സ്വാശ്രയ സംഘങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ശ്രീ.വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.
തിരുവനന്തപുരം: ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഗോള തലത്തില്‍ തന്നെ ആരോഗ്യ പരിപാലന മേഖലയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നവരാണ് ഫാര്‍മസിസ്റ്റ് വിഭാഗം.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: അര്‍ബുദ ചികിത്സാരംഗത്തെ സമഗ്ര പ്ലാറ്റ്ഫോമായ കാര്‍ക്കിനോസില്‍ ടാറ്റ ഗ്രൂപ്പ് 110 കോടി രൂപയുടെ നിക്ഷേപം നടത്തും. ഉടന്‍തന്നെ 35 കോടി രൂപയും പിന്നീട് പല ഘട്ടങ്ങളായി ബാക്കി നിക്ഷേപവും നടത്താനാണ് ലക്ഷ്യമിടുന്നത്.ആരോഗ്യരംഗത്തെ ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് സംരംഭങ്ങളില്‍ താത്പര്യം കാണിക്കുന്ന ടാറ്റയ്ക്ക് ഇതോടെ കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറില്‍ ന്യൂനപക്ഷ ഓഹരിപങ്കാളിത്തമുണ്ടാകും.മുന്‍ ടാറ്റ ഉദ്യോഗസ്ഥരായ ആര്‍. വെങ്കടരമണന്‍, രവികാന്ത്, എന്നിവരാണ് കാര്‍ക്കിനോസിന്‍റെ സ്ഥാപകര്‍. ബിസിസിഐയുടെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര്‍ രാമന്‍, മെഡിക്കല്‍ രംഗത്തെ സംരംഭകനായ ഷാഹ്വിര്‍ നൂര്‍യെസ്ദാന്‍, അവന്തി ഫിനാന്‍സ് സിഒഒ മനീഷ് താക്കര്‍ എന്നിവരാണ് സഹസ്ഥാപകര്‍. കാന്‍സര്‍ രോഗികളുടെ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ ഡിജിറ്റലി എനേബിള്‍ഡായിട്ടുള്ള വിതരണ ശൃംഖലകളിലൂടെ കൂടുതല്‍ രോഗികളിലേക്ക് എത്തിക്കുന്നതിനാണ് മുംബൈ ആസ്ഥാനമായുളള കാര്‍ക്കിനോസ് പരിശ്രമിക്കുന്നത്. കൂടുതല്‍ അര്‍ബുദ രോഗികളിലേയ്ക്ക് ഗുണമേന്മയുള്ള പരിചരണം എത്തിക്കാന്‍ ഇതുവഴി സാധിക്കും.രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, റോണി സ്ക്രൂവാല, ഭാവിഷ് അഗര്‍വാള്‍ തുടങ്ങി ബിസിനസ് രംഗത്തുള്ള പ്രമുഖരില്‍ നിന്നും അടുത്ത ഘട്ടത്തില്‍ കാര്‍ക്കിനോസ് ആരോഗ്യസേവന പ്ലാറ്റ്ഫോമിന് ആവശ്യമായ അധിക ഫണ്ട് ലഭ്യമാക്കും.പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സറ്റ് ഓങ്കോളജിയില്‍ കാര്‍ക്കിനോസിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. കേരളത്തില്‍ കോതമംഗലം, ചോറ്റാനിക്കര, തൊടുപുഴ എന്നിവിടങ്ങളില്‍ കാര്‍ക്കിനോസിന്‍റെ സേവനം ലഭ്യമാണ്. ഈ വര്‍ഷം പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനാണ് ലക്ഷ്യമിടുന്നത്.ടാറ്റ മെഡിക്കല്‍, ടാറ്റ ഹെല്‍ത്തിന്‍റെ ടെലി കണ്‍സള്‍ട്ടേഷന്‍ എന്നിവ വഴി കോവിഡ് പരിശോധന, രോഗനിര്‍ണയം തുടങ്ങിയ രംഗങ്ങളില്‍ സജീവമായ ടാറ്റ ഗ്രൂപ്പ് ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനിയായ 1എംജിയില്‍ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കിയിരുന്നു. ഇതിനെ പിന്നീട് ടാറ്റ 1എംജി എന്നു പേരുമാറ്റിയിരുന്നു.
കൊച്ചി- ബാങ്കുകളോട് അഫിലിയേറ്റു ചെയ്തിട്ടില്ലാത്ത രാജ്യത്ത ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായ ആദിത്യ ബിര്ള എഎംസിയുടെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബര് 29 മുതല് ഒക്ടോബര് ഒന്നു വരെ നടത്തും.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ അടിയന്തിര കേസുകള്‍ ഉള്‍പ്പെടെ മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്റ്റെന്റിന്റെ സ്റ്റോക്കറിയാന്‍ ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്നലെ മെഡിക്കല്‍ കോളേജ് പുതിയ ഐസിയു സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് മെഡിക്കല്‍ കോളേജിലെ സ്റ്റെന്റിന്റെ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പ്രിന്‍സിപ്പാളില്‍ നിന്നും സൂപ്രണ്ടില്‍ നിന്നും ചോദിച്ചറിഞ്ഞിരുന്നു. കൂടാതെ ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളേജ് അധികൃതരെ മന്ത്രിയോഫീസില്‍ വിളിച്ച് വരുത്തി ചര്‍ച്ച നടത്തി. ഇതുകൂടാതെയാണ് ഇന്ന് രാവിലെ മന്ത്രി നേരിട്ട് മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ആദ്യമായാണ് ഒരു മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തി സ്റ്റെന്റിന്റെ സ്റ്റോക്ക് പരിശോധിച്ചത്. കാത്ത് ലാബ് പ്രൊസീജിയറിനാവശ്യമായ സ്റ്റെന്റുകളും ഗൈഡ് വയറും ബലൂണും നിലവില്‍ അവശ്യമായത് ഉണ്ടെന്ന് മന്ത്രി ഉറപ്പുവരുത്തി. മാത്രമല്ല ഒരുമാസത്തിലധികം ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റെന്റുകള്‍ സ്റ്റോക്കുണ്ട്. ഗൈഡ് വയറിന്റെ കുറവ് ഇന്ന് തന്നെ നികത്താനുള്ള കര്‍ശന നിര്‍ദേശം നല്‍കി. അടിയന്തര ശസ്ത്രക്രിയകള്‍ ഒന്നും മുടങ്ങിയിട്ടില്ല. മാത്രമല്ല നിലവില്‍ അടിയന്തര കേസുകള്‍ ഉള്‍പ്പെടെയുള്ളവ തടസമില്ലാതെ നടക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസ് സന്ദര്‍ശിച്ച് ഓഫീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുമായും മന്ത്രി സംസാരിച്ചു. ഇവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. മന്ത്രിയോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യുവും ഉണ്ടായിരുന്നു.
കൊച്ചി: ഇന്ത്യയിലെ മുൻനിര അമ്യൂസ്മെന്‍റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ഈ ഡോട്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് പെൺമക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. 2021 സെപ്റ്റംബർ 26ന് മാതാപിതാക്കളോടൊപ്പം വണ്ടർലാ സന്ദർശിക്കുന്ന ഒരു പെൺകുട്ടിക്ക് പാർക്കിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നു.
കൊച്ചി: വൈവിധ്യമാ൪ന്ന ജനപ്രിയ വീഡിയോ സ്ട്രീംമിംഗ് സ൪വീസുകളിൽ നിന്നുള്ള സവിശേഷമായ കണ്ടന്റുകൾ ആസ്വദിക്കാ൯ പ്രൈം അംഗങ്ങൾക്ക് അവസരമൊരുക്കുന്ന പ്രൈം വീഡിയോ ചാനലുകൾക്ക് ഇന്ത്യയിൽ തുടക്കമിട്ട് ആമസോൺ.