കിഡ്‌നി അഥവാ വൃക്ക ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ശരീരത്തിലെ അരിപ്പയെന്നു വേണം, ഈ അവയവത്തെ പറയാന്‍. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യുന്ന ഒന്നാണിത്. കിഡ്‌നിയുടെ ആരോഗ്യം തകരാറിലെങ്കില്‍ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും ആരോഗ്യം തകരാറിലാകുമെന്നതാണ് വാസ്തവം. രക്തം വിഷമുക്തമാക്കാനും, അശുദ്ധികള്‍ നീക്കാനും, മൂത്രത്തിലെ മാലിന്യം അകറ്റാനും സഹായിക്കുന്നത് വൃക്കയാണ്. ഇതു കൊണ്ടു തന്നെ വൃക്ക തകരാറിലെങ്കില്‍ ശരീരം മൊത്തവും തകരാറിലാകും. രക്തത്തില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ആന്തരികാവയവങ്ങള്‍ പ്രശ്‌നത്തിലാകും. കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല അസുഖങ്ങളും അവസ്ഥകളുമുണ്ട്. ചില തരം ഭക്ഷണങ്ങള്‍ കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കും. ചിലത് നല്ല ആരോഗ്യത്തിനും ചിലത് മോശം ആരോഗ്യത്തിനും കാരണമാകും. ഇതിനു പുറമേ മദ്യപാനം പോലുള്ള ശീലങ്ങളും ഉപ്പിന്റെ അമിത ഉപയോഗവുമെല്ലാം ഇതിനു കാരണമാകും.