വയര്‍ ചാടുന്നത് പണ്ട് അല്‍പം പ്രായം ചെന്നവരുടെ പ്രശ്‌നമായിരുന്നുവെങ്കില്‍ ഇന്നത്തെ കാലത്തു യുവതലമുറയുടെ കൂടി പ്രശ്‌നമാണിത്. ആണ്‍ പെണ്‍ ഭേദമില്ലാതെ വയര്‍ ചാടുന്നുവെന്നതാണ് പ്രശ്‌നം. വയര്‍ ചാടുന്നതു കേവലം സൗന്ദര്യ പ്രശ്‌നം മാത്രമായി കാണരുത്. വലിയൊരു ആരോഗ്യ പ്രശ്‌നം കൂടിയാണിത്. കാരണം വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് മറ്റേതു ശരീര ഭാഗങ്ങളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിലും അപകടമാണ്. എളുപ്പത്തില്‍ കൊഴുപ്പടിഞ്ഞു കൂടും, പോകാന്‍ ഏറെ ബുദ്ധിമുട്ടും. വയര്‍ ചാടുന്നതു തടയുമെന്ന് അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. ഇതിനുള്ള പ്രതിവിധി തികച്ചും സ്വഭാവിക വഴികള്‍ പരീക്ഷിയ്ക്കുക എന്നതാണ്. ഇത്തരം ഒന്നാണ് പെരുഞ്ചീരകം. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന പെരുഞ്ചീരക വെള്ളം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനൊപ്പം മറ്റു ചില ചേരുവകള്‍ കൂടി ചേര്‍ക്കുന്നുമുണ്ട്.