മിനിട്ടുകൾക്കുള്ളിൽ തിമിര ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയുന്ന ആധുനിക രീതിയിലൂടെ തൃശൂരിലെ ആര്യ ഐ കെയർ നേത്രചികിത്സാ രംഗത്ത് വേറിട്ട സാന്നിദ്ധ്യമാകുന്നു. ഇൻജക്ഷനും വേദനയോടുകൂടിയ ശസ്ത്രക്രിയയും ഒന്നരമാസത്തോളം വിശ്രമവുമാണ് പരമ്പരാഗതമായ തിമിര ശസ്ത്രക്രിയ രീതി. എന്നാൽ ആര്യയിലെ ഇൻജക്ഷന്റെ പോലും ആവശ്യമില്ലാത്ത വേദന രഹിതമായ ശസ്ത്രക്രിയയ്ക്ക് വിധേയരായ നൂറു കണക്കിന് ആളുകളാണ് ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക് ഇതിനോടകം തിരികെ എത്തിയത്. ശസ്ത്രക്രിയ്ക്കുള്ള ബുദ്ധിമുട്ടും ദീർഘനാൾ വിശ്രമിക്കാനും കഴിയാത്തത് കാരണമാണ് ഭൂരിഭാഗം പേരും തിമിര ശസ്ത്രക്രിയ മാറ്റിവയ്ക്കുന്നത്. എന്നാൽ ഇത് വലിയ അപകടമാണെന്നും തുടക്കത്തിലേ ശസ്ത്രക്രിയ നടത്തുന്നതാണ് ഫലപ്രദമെന്നും വൈകിയാൽ അത് കാഴ്ചയ്ക്ക് തകരാറുണ്ടാക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ആര്യ ഐ കെയർ എം. ഡിയും ഓഫ്താൽമോളജിസ്റ്റുമായ ഡോ. മിനുദത്ത് പറഞ്ഞു.
അമിതമായി മരുന്നോ ഗുളികളോ ഉപയോഗിക്കേണ്ടിവരില്ല. ശസ്ത്രക്രിയ കഴിഞ്ഞാൽ നേരത്തെ ഒന്നരമാസത്തിലധികം വിശ്രമം വേണ്ടിവന്നിരുന്നെങ്കിൽ ഇപ്പോൾ പിറ്റേദിവസം മുതൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. വച്ചുകെട്ടോ, തുന്നലോ തുടങ്ങിയ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ യാതൊരു ലക്ഷണവും ഉണ്ടാകില്ല. കണ്ണ് തുറന്ന് വീട്ടിലേക്ക് മടങ്ങാം. അഞ്ച് ദിവസം കണ്ണിലേക്ക് വെള്ളം പോകാതെ സൂക്ഷിക്കണമെന്ന കരുതൽ മാത്രം മതി. ആശുപത്രിവാസമില്ലാത്തതിനാൽ കൂട്ടിരിക്കാൻ ഉൾപ്പെടെ മറ്റുള്ളവരുടെ സഹായവും തേടേണ്ടതില്ല.
നേത്രചികിത്സാ രംഗത്ത് മുൻനിര ആശുപത്രികൾ പോലും പരമ്പരാഗത രീതിയിലുള്ള തിമിര ശസ്ത്രക്രിയ പിന്തുടരുമ്പേഴാണ് ആധുനിക സംവിധാനങ്ങളെ അടിസ്ഥാനമാക്കി ആര്യ ഐ കെയറിൽ ചികിത്സ ലഭ്യമാക്കുന്നത്. തിമിര ശസ്ത്രക്രിയ കൂടാതെ കൺതടങ്ങളുടെ
പ്രശ്‌നപരിഹാരങ്ങൾക്കായി ഒക്കുലോപ്ലാസ്റ്റി വിഭാഗം, മുഖ ചർമത്തിലെ ചുളിവുകൾ നീക്കുന്നതിനുള്ള ബോട്ടോക്‌സ് ഇൻജക്ഷൻ ചികിത്സ, പ്രമേഹ ബാധിതരായ രോഗികളുടെ റെറ്റിനോപതി ഒസിറ്റി ആൻ ജിയോഗ്രാഫി വിഭാഗത്തിന്റെ സേവനം, കോങ്കണിനുള്ള സമ്പൂർണവും സമഗ്രവുമായ നേത്ര പരിശോധന വിഭാഗം, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളുടെ കണ്ണുകൾക്ക് പ്രത്യേക പരിചരണം എന്നിവയും ആര്യ ഐ കെയറിൽ വിദഗ്ധ ഡോക്ടർമാരിലൂടെ ലഭ്യമാണ്, ആര്യ ഐ കെയർ എം. ഡിയും ഓഫ്താൽമോളജിസ്റ്റുമായ ഡോ. മിനുദത്ത് പറഞ്ഞു.