March 10, 2026

Login to your account

Username *
Password *
Remember Me

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി മന്ത്രി വീണാ ജോര്‍ജ് സംസാരിച്ചു

Minister Veena George spoke to a patient who had undergone liver transplant surgery Minister Veena George spoke to a patient who had undergone liver transplant surgery
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ നിരീക്ഷണത്തിലുള്ള രണ്‍ദീപിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും സംസാരിച്ചു. ഇതോടൊപ്പം വീഡിയോ കോള്‍ വഴി റണ്‍ദീപുമായും കരള്‍ പകുത്ത് നല്‍കിയ സഹോദരി ദീപ്തിയുമായും മന്ത്രി സംസാരിച്ചു. മന്ത്രി ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തുകയും ഇരുവരുടേയും ആരോഗ്യനില ചര്‍ച്ചചെയ്യുകയും ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനായി 75 ലക്ഷം രൂപ അനുവദിക്കാമെന്ന് മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മിറിയം വര്‍ക്കി, സൂപ്രണ്ട് ഡോ. ജയകുമാര്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. സിന്ധു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Rate this item
(0 votes)
Last modified on Tuesday, 10 May 2022 11:04
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Popular News

ഭക്തിനിർഭരമായി അനന്തപുരി:പണ്ടാര അടുപ്പിലേക്ക് തീ പ…

ഭക്തിനിർഭരമായി അനന്തപുരി:പണ്ടാര അടുപ്പിലേക്ക് തീ പകരൽ 9.45 ന്, നിവേദ്യം ഉച്ചയ്ക്ക് 2.15 ന്

Mar 03, 2026 28 കേരളം Pothujanam

തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. അനന്തപുരി ...