November 24, 2024

Login to your account

Username *
Password *
Remember Me
Author

Author

തിരുവനന്തപുരം: നഗരവസന്തത്തിന്റെ അവസാന ദിവസം വസന്തക്കാഴ്ചകൾ ആസ്വദിക്കാൻ പാളയം സെന്റർ ഫോർ റീഹാബിലിറ്റിഷൻ ഓഫ് ഡിഫറന്റ്ലി ഏബിൾഡിലെ കുട്ടികളെത്തി.
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയായ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡും(എൻഎസ്‌ഡിഎൽ), അതിന്റെ 100% അനുബന്ധ സ്ഥാപനമായ എൻഎസ്‌ഡിഎൽ ഡാറ്റാബേസ് മാനേജ്‌മെന്റ് ലിമിറ്റഡും(എൻ‌ഡി‌എം‌എൽ) പ്രോജക്റ്റ് SAMEIP (SBI Foundation and Microsoft India Employability Initiative for Persons with Disabilities) നടപ്പാക്കുന്നതിനായി SBI ഫൗണ്ടേഷനുമായി സഹകരണം പ്രഖ്യാപിച്ചു.
പാലക്കാട്: തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ കുട്ടികളുടെ വിഭാഗം ഒപി ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: ഇംഗ്ലണ്ടിലെ ലോക പ്രശസ്തമായ റോയല്‍ കോളെജ് ഓഫ് സര്‍ജന്‍സ് നടത്തിയ എംആര്‍സിഎസ് പാര്‍ട്ട് എ രാജ്യാന്തര പരീക്ഷയില്‍ ആഗോള തലത്തില്‍ ഒന്നാമതെത്തി മലയാളി യുവ ഡോക്ടര്‍. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ഡോ. ഫസല്‍ റഹ്‌മാനാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി പ്രശസ്തമായ ഹാലെറ്റ് മെഡലിന് അര്‍ഹനായത്.
തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
പുതുവർഷത്തിൽ വീണ്ടും കേന്ദ്ര പ്രഹരം. വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സിലിണ്ടറിന് 25 രൂപ കൂട്ടിയാണ്‌ കേന്ദ്ര സർക്കാർ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയത്‌. തിരുവനന്തപുരത്ത് ​19 കിലോ വാണിജ്യ സിലിണ്ടറിന് 1792 രൂപയായി.
ആന്ധ്രപ്രദേശിനെ അഞ്ച് ഗോളിന് തോൽപ്പിച്ചു ,അടുത്ത മത്സരം ജമ്മു കശ്മീരുമായി ആറിന് കോഴിക്കോട് :സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ തുടർച്ചയായ മൂന്നാംജയവുമായി കേരളം. കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ കേരളം കരുത്തറിയിച്ചത്. മൂന്നുകളിയിൽനിന്ന്‌ ഒമ്പത് പോയിന്റും 16 ഗോളുമായി കേരളം ഗ്രൂപ്പിൽ ഒന്നാമതാണ്.
നോട്ട് നിരോധനം സാധുവെന്ന് സുപ്രിംകോടതി. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് വിധിപ്രസ്താവത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
സർക്കാർ ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഒടുക്കുന്നതിന് ഏർപ്പെടുത്തിയ ഇ ടി ആർ 5 സംവിധാനത്തിലൂടെ ഇതുവരെ നടന്നത് 5,13,065 ഇടപാടുകൾ. കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് ടി. ആർ. 5 ബുക്കിൽ നിന്ന് ഇ ടി ആർ 5 ലേക്ക് മാറിയത്. നിലവിൽ 83 വകുപ്പുകൾ ഇ ടി ആർ 5 സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 2000 ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.