November 24, 2024

Login to your account

Username *
Password *
Remember Me
Author

Author

മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്. എസ്.എസ് രാജമൗലിയുടെ ആർആർറിന് പുരസ്‌കാരം. മികച്ച ഒറിജിനൽ സ്‌കോർ വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഫ്രീഡം വാൾ പരിപാടിയിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്വാതന്ത്ര്യസ്മൃതികളുണർത്തുന്ന ചുമർചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. തിരുവനന്തപുരം സംസ്‌കൃത കോളേജിലാണ് ഇരുപതിനായിരം ചതുരശ്ര അടിയിൽ ചുമർചിത്രം ഒരുക്കിയത്.
കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പുതിയ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാക്കാൻ തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം.
കൊച്ചി: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് (ജിഇടി), ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് (ബിഇജി) എന്നിവയുമായി സഹകരിച്ച് ജിപിഎസ് ബ്രൂക്‌സ് കൊച്ചി നടത്തുന്ന ഇന്റര്‍നാഷണല്‍ ബാക്കാലോറിയേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് (ഐബിഡിപി) പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു.
സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൂടുതൽ കുട്ടികളെ സംരക്ഷിക്കുന്നതിനായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി അഞ്ച് നിലകളിൽ പുതിയ ബഹുനില മന്ദിരം ഒരുങ്ങി.
ആരോഗ്യസേവന മേഖലയില്‍ ഒരു ജനകീയ പദ്ധതി കൂടി യാഥാര്‍ത്ഥ്യമാക്കുകയാണ് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. രക്തദാനത്തിന് സന്നദ്ധരായവരെ അംഗങ്ങളാക്കുന്ന 'സ്‌നേഹധാര' പദ്ധതിക്ക് പഞ്ചായത്തില്‍ തുടക്കമായി. 2000 പേര്‍ ഉള്‍പ്പെടുന്ന രക്തദാന ഡയറക്ടറിയുടെ രൂപീകരണം ആരംഭിച്ചു.
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കൂടുതല്‍ ഗ്രാമീണ റോഡുകള്‍ നവീകരണത്തിനൊരുങ്ങുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്ന റോഡുകളാണ് നവീകരിക്കുന്നത്.
തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ നിലയ്ക്കാമുക്കില്‍ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ മാസം ആറിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.
യുവാക്കളുടെ കഴിവുകൾ സമൂഹ നിർമിതിക്കാണ് വിനിയോഗിക്കേണ്ടതെന്ന് സാംസ്‌കാരിക,യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലഹരി, അന്ധവിശ്വാസം പോലുള്ള വിപത്തുകൾക്കെതിരെ പ്രതിരോധം തീർക്കേണ്ടവരാണ് യുവാക്കളെന്നും മന്ത്രി കൂട്ടിച്ചേർത്തു.