November 24, 2024

Login to your account

Username *
Password *
Remember Me
Author

Author

മലയാളി മുന്നേറ്റതാരം ജോബി ജസ്റ്റിൻ അരങ്ങേറ്റം ഗംഭീരമാക്കിയ മത്സരത്തിൽ റിയൽ കാശ്മീർ എഫ്‌സിയെ തകർത്ത് ഗോകുലം കേരള എഫ്‌സി. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മഞ്ഞുപുലികളുടെ പോരാട്ടവീര്യവുമായി എത്തിയ റിയൽ കാശ്മീർ എഫ്‌സിയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്.
*ലൈസൻസ് സസ്പെൻഡ് ചെയ്തു; ശക്തമായ നിയമ നടപടി നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉദ്യോഗസ്ഥർക്ക് ഭയരഹിതമായി പരിശോധനകൾ നടത്താൻ കഴിയണം.
*പ്രത്യേക ശ്രദ്ധ വേണ്ട എല്ലാ കുട്ടികളേയും ഉൾക്കൊള്ളിച്ചുള്ള കലോത്സവം അടുത്ത വർഷം മുതൽ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന 16 ഹോമുകളിലും സ്ഥല ലഭ്യതയനുസരിച്ച് കളിക്കളം ഈ വർഷം തന്നെ യാഥാർഥ്യമാകുമെന്ന് വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് 'സയൻസ്-ഓൺ-വീൽസ്' എന്ന പേരിൽ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുന്നു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് ഫെബ്രുവരി 11ന് നടക്കും. തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലും നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്.
ദില്ലി :കനത്ത സുരക്ഷയോടെ രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മു കശ്മീരിലേക്ക്. വൈകീട്ട് ആറ് മണിയോടെ കശ്മീർ അതിർത്തിയായ ലഖൻപൂരിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും.
അശ്വമേധം 5.0 സംസ്ഥാനതല കാമ്പയിന് തുടക്കം രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍ രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ കേരളത്തെ സമ്പൂര്‍ണ കുഷ്ഠരോഗ വിമുക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍, അശ്വമേധം 5.0യുടെ സംസ്ഥാനതല ഉദ്ഘാടനം, തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല.
കീവ്‌: ഉക്രയ്‌ൻ തലസ്ഥാനമായ കീവിൽ ഹെലികോപ്‌ടർ തകർന്നുവീണ്‌ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 14 പേർ മരിച്ചു. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കി(42), അദ്ദേഹത്തിന്റെ ഉപമന്ത്രി യെവ്ജനി യെനിൻ, ആഭ്യന്തര മന്ത്രാലയത്തിലെ സെക്രട്ടറി യുരി ലബ്‌കോവിച്ച്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ മരിച്ചത്‌.
ഇന്ന് രാത്രി 10.30 ന് സൗദി അറേബ്യയിൽ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും നേർക്കുനേർ നേരിടും.