ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് ഫെബ്രുവരി 11ന് നടക്കും. തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലും നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും മറ്റു ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും, നിലവിൽ കോടതിയിൽ പരിഗണനയിലുള്ള സിവിൽ കേസുകളും ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകളും മോട്ടോർ വാഹന അപകട തർക്കപരിഹാരകേസുകളും അദാലത്തിൽ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്കു അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
അദാലത്തിനു മുന്നോടിയായി തിരുവനന്തപുരം മോട്ടോർവാഹന അപകട തർക്കപരിഹാര ട്രൈബുണലിന്റെ മുമ്പാകെയുള്ള കേസുകൾ ഒത്തുതീർപ്പാക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ജസ്റ്റിസ് അന്നചാണ്ടി ഹാളിൽ ആരംഭിച്ചു. മറ്റു കോടതികളിലുള്ള കേസുകളിലെ പ്രാരംഭചർച്ചകൾ ജനുവരി 31 ശേഷം തുടങ്ങും.

തിരുവനന്തപുരം : 0471-2467700
നെയ്യാറ്റിൻകര : 0471-2220207
ആറ്റിങ്ങൽ : 0470-2626388
നെടുമങ്ങാട് : 0472-2802806